Conflict | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ബിജെപിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബാനര്‍ പിടിച്ചുവാങ്ങി കീറിക്കളയാന്‍ ശ്രമം.
● ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി.
● സഭ നിര്‍ത്തിവെച്ച ശേഷവും പ്രതിഷേധം തുടര്‍ന്നു.
● 2019ലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.
ദില്ലി: (KVARTHA) ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (Article 370) പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ജമ്മു കശ്മീര്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലായി.
ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ്മ പ്രമേയത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തിഹാദ് പാര്‍ട്ടി എംഎല്‍എ ഖുര്‍ഷിദ് അഹമ്മദ് ശൈഖ് 'ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയതോടെയാണ് കശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്.
ഖുര്‍ഷിദിനോട് സീറ്റില്‍ ഇരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം തയാറായില്ല. ഖുര്‍ഷിദില്‍നിന്ന് ബാനര്‍ പിടിച്ചുവാങ്ങി കീറിക്കളയാന്‍ ഏതാനും എംഎല്‍എമാര്‍ ശ്രമിച്ചതോടെ സഭയില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ബാനറിനെതിരെ രംഗത്തെത്തി. തുടര്‍ന്ന്, പ്രമേയം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.
സ്പീക്കറുടെ നിര്‍ദേശപ്രകാരം മൂന്ന് എംഎല്‍എമാരെ മാര്‍ഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തതോടെ സംഘര്‍ഷം രൂക്ഷമായി. ബഹളത്തിനിടയില്‍ സ്പീക്കര്‍ അബ്ദുര്‍ റഹീം റാത്തര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍, സഭ നിര്‍ത്തിവെച്ച ശേഷവും ബിജെപി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിന്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ഐക്യത്തെയും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളെയും മാനിക്കുന്ന വിധത്തില്‍ ഇവ പുനഃസ്ഥാപിക്കണം. ഇതിനായി ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഒമര്‍ അബ്ദുല്ല സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ ബുധനാഴ്ചയും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2019ലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.
#JammuAndKashmir #Article370 #India #politics #protest #assembly
