SWISS-TOWER 24/07/2023

Allegation | പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് പരാതി; ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി 

 
Chandi Oommen files complaint with Speaker AN Shamseer
Chandi Oommen files complaint with Speaker AN Shamseer

Photo Credit: Facebook/Chandy Oommen

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎല്‍എയെ ക്ഷണിച്ചിരുന്നില്ല. 
● അവകാശ ലംഘന നോട്ടീസാണ് നല്‍കിയത്.
● മുഖ്യമന്ത്രിക്കും എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.

കോട്ടയം: (KVARTHA) പൊതുപരിപാടികളില്‍ നിന്ന് സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നുവെന്ന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന് (AN Shamseer) ചാണ്ടി ഉമ്മന്‍ (Chandi Oommen) അവകാശ ലംഘന പരാതി നല്‍കി. പുതുപ്പള്ളി (Puthuppally) നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് തന്നെ  ബോധപൂര്‍വം അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്നാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

Aster mims 04/11/2022

കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎല്‍എയെ സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയില്‍ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കും എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.

#chandyoommen #keralapolitics #discrimination #publiclife #complaint #speaker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia