SWISS-TOWER 24/07/2023

Allegations | നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കുന്നതിൽ ഭയക്കുന്നത് പി പി ദിവ്യയുടെ ബിനാമി സ്വത്ത് കാരണമെന്ന് കെ സുധാകരൻ

 
K. Sudhakaran addressing the media on allegations against P.P. Divya.
K. Sudhakaran addressing the media on allegations against P.P. Divya.

Photo Credit: Facebook/ K Sudhakaran

ADVERTISEMENT

● കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോടികളുടെ കരാറുകൾ ദിവ്യയുടെ ബെനാമി ഉടമസ്ഥതയിലുള്ള സ്വന്തം കമ്പനിക്കാണ് നൽകിയത്. 
● 11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമ്മാണങ്ങള്‍ക്ക് മാത്രമായി ഈ കമ്പനിക്ക് നൽകിയത്. 
● പടിയൂർ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമ്മാണ കരാറും ഈ കമ്പനിക്കാണ് ലഭിച്ചത്. 

കണ്ണൂർ: (KVARTHA) പി.പി ദിവ്യയ്ക്കെതിരായ വിമർശനങ്ങളുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി രംഗത്ത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ദിവ്യ നടത്തിയ കോടികളുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്ന ഭയമാണ് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തുന്നതിനെ സിപിഎമ്മും പിണറായി സർക്കാരും എതിർക്കുന്നതെന്ന് കെ. സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോടികളുടെ കരാറുകൾ ദിവ്യയുടെ ബെനാമി ഉടമസ്ഥതയിലുള്ള സ്വന്തം കമ്പനിക്കാണ് നൽകിയത്. ഏക്കറുകണക്കിന് ഭൂമിയും ഈ കമ്പനി വാങ്ങിക്കൂട്ടി. 11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമ്മാണങ്ങള്‍ക്ക് മാത്രമായി ഈ കമ്പനിക്ക് നൽകിയത്. പടിയൂർ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമ്മാണ കരാറും ഈ കമ്പനിക്കാണ് ലഭിച്ചത്. ഒരു കരാർ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

പി.പി ദിവ്യയാണ് നവീൻ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം നിരന്തരം ആവശ്യപ്പെട്ടത്. സർക്കാർ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് അവകാശപ്പെടുന്ന അതേ സമയം തന്നെ സിബിഐ അന്വേഷണത്തെ എതിർക്കുകയും ചെയ്തു. ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിഷ്‌കരുണം കൊലയ്ക്കു കൊടുത്ത സംഭവം സിബിഐ അന്വേഷിക്കണമെന്ന കേരളീയ പൊതുസമൂഹത്തിന്റെ നിലപാടിന് വിരുദ്ധമാണ് സർക്കാർ നിലപാട്.

നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹതകള്‍ക്കൊപ്പം ദിവ്യയുടെ അഴിമതിയും ദുരൂഹമായ ഇടപാടുകളും സിബിഐ അന്വേഷണത്തിൽ തെളിയുമെന്നതാണ് സിപിഎമ്മിനെയും സർക്കാരിനെയും ഭയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെയാണ് അവർ സിബിഐ അന്വേഷണത്തെ സർവസന്നാഹവും ഉപയോഗിച്ച് എതിർക്കുന്നതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം കെ എസ് യു നേതാവ് ശമ്മാസ് കരാറുകൾ സംബന്ധിച്ച് ദിവ്യയ്ക്കെതിരെ സമാനമായ ആരോപണങ്ങളുമായി വാർത്താസമ്മേളനം നടത്തിയിരുന്നു. ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ശമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു.

Aster mims 04/11/2022

ഈ വാർത്തയിൽ നിങ്ങൾക്കുള്ള അഭിപ്രായം ചുവടെ രേഖപ്പെടുത്തുക.  സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുക.

K.P.C.C president K. Sudhakaran MP criticizes P.P. Divya over corruption allegations. He states that the government and CPI(M) are trying to block the CBI investigation into Naveen Babu's death.
#NaveenBabu #CBIInvestigation #KSudhakaran #PPDivya #KeralaNews #Corruption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia