Allegation | രാജേന്ദ്ര ആര്‍ലേക്കറെ ഗവര്‍ണറാക്കിയതിന് പിന്നിലെ സംഘപരിവാര്‍ ലക്ഷ്യമെന്ത്?

 
Rajendra Arlekar, Kerala Governor, BJP

Photo Credit: X/Rajendra Arlekar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളത്തിലെ സർവകലാശാലകളിൽ സംഘിസം നടപ്പാക്കാൻ ശ്രമിക്കുന്നതിനുള്ള തുടർച്ചയായാണ്  രാജേന്ദ്ര ആർലേക്കറെ ഗവർണറാക്കിയത്.
● ക്രൈസ്തവ സഭകളുമായി ബന്ധം സ്ഥാപിച്ച് സംസ്ഥാനത്തെ ധ്രുവീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
● ചരിത്രത്തെ വളച്ചൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് ആർലേക്കർ പേരുകേട്ടയാളാണ്.

ദക്ഷാ മനു 

തിരുവനന്തപുരം: (KVARTHA) സര്‍വകലാശാലകളില്‍ സംഘിസം നടപ്പാക്കുന്നതില്‍ ഒരുപരിധി വരെ വിജയിച്ചയാളാണ് മുന്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ് ആരോപണം. കോടതികളില്‍ നിന്നടക്കം തിരിച്ചടിയുണ്ടായെങ്കിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിലും സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും തന്റെ അജണ്ട കുറച്ചൊക്കെ അദ്ദേഹം നടപ്പാക്കി. എന്നാല്‍ കേരളത്തിലെ പൊതുഅന്തരീക്ഷത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും രാഷ്ട്രീയമായും അല്ലാതെയും എതിര്‍പ്പുകള്‍ നേരിട്ടു. 

Aster mims 04/11/2022

ബില്ലുകള്‍ അനന്തമായി പിടിച്ചുവച്ചതിന് സുപ്രീംകോടതിയില്‍ നിന്ന് അതിരൂക്ഷവിമര്‍ശനം നേരിട്ടു. ഡ്യൂപ്ലിക്കേറ്റ് സംഘി എന്ന വിശേഷണം പോലും അദ്ദേഹത്തിനെതിരെ ഉണ്ടായി. ബിഎസ്പിയും കോണ്‍ഗ്രസും അടക്കം നാലോളം പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ബിജെപിയിലെത്തിയത്. അതുകൊണ്ടാണ് അങ്ങനെ പലരും പരിഹസിച്ചത്. സര്‍ക്കാരിനോട് അനാവശ്യമായി ഇടയുന്ന അവസ്ഥ പലതവണയുണ്ടായി. അതുകൊണ്ട് സര്‍ക്കാര്‍ നല്ലൊരു യാത്രയയപ്പ് പോലും ആരിഫ് മുഹമ്മദ്ഖാന് നല്‍കിയില്ല. സംസ്ഥാനത്ത് ഇതുവരെയുണ്ടായിരുന്ന ഗവര്‍ണര്‍മാര്‍ക്ക് ലഭിച്ചിരുന്ന ആദരവും ബഹുമാനവും ഇല്ലാതെയാണ് അദ്ദേഹം സ്വന്തം നാടായ ബിഹാറിലെ ഗവര്‍ണറായി പോയത്.

ബിജെപി വ്യക്തമായ ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ ബിഹാറിലെത്തിച്ചത്. അടുത്ത വര്‍ഷം അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് നിലവിലുള്ളത്. മുസ്ലിം പിന്തുണയോടെ അധികാരത്തിലേറിയ നിതീഷ്‌കുമാറിന്റെ ജെഡിയു ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. മുസ്ലിംങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി ത്യാഗി അടുത്തിടെ പ്രസ്താവിച്ചിരുന്നു. അങ്ങനെ 17 ശതമാനം വരുന്ന മുസ്ലിം സമുദായം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. 

14 ശതമാനം വരുന്ന യാദവ വോട്ടും മുസ്ലിം വോട്ടും ഒപ്പം നിര്‍ത്തിയാണ് ആര്‍ജെഡി മുമ്പ് ഭരണം നടത്തിയിരുന്നത്. ആ സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങുന്നെന്ന് മനസ്സിലാക്കിയാണ് ബിജപി മുസ്ലിമായ ആരിഫ് മുഹമ്മദ് ഖാനെ കളത്തിലിറക്കിയത്. അതിലൂടെ മുസ്ലിംവോട്ട് ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ബിഹാറിലെ ഭരണം നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും അടുത്തതവണ തങ്ങളുടെ മുഖ്യമന്ത്രി വേണമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്.

കേരളത്തില്‍ ജനുവരി ഒന്നിന് ചുമതലയേല്‍ക്കുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 40 വര്‍ഷത്തിലധികമായി ആര്‍എസ്എസ് പ്രചാരകനാണ്. ഗോവയില്‍ ജനിച്ച അദ്ദേഹം 1989 മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ സൈദ്ധാന്തികനാണ്. ബിഹാര്‍ ഗവര്‍ണര്‍ ആകുന്നതിന് മുമ്പ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, ഗോവ മന്ത്രി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ബിജെപി ഗോവയില്‍ അധികാരം പിടിച്ചെടുക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ആര്‍ലേക്കറുടെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തെ ക്രൈസ്തവസഭകളുമായി നല്ല ബന്ധം ഉണ്ടാക്കുകയാണ് ആര്‍ലേക്കര്‍ ആദ്യം ചെയ്തത്. ഇതേ തന്ത്രം കേരളത്തിലും ആവിഷ്‌ക്കരിക്കുന്നതിനാണ് ഗവര്‍ണറായി മോദിയും ഷായും അദ്ദേഹത്തെ അയയ്ക്കുന്നത്. 

രാജ്യത്ത് പലയിടത്തും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടക്കുമ്പോഴും ഡല്‍ഹിയിലെ ക്രൈസ്തവ സഭകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്രിസ്മസിന് ക്ഷണിക്കുകയും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള ബന്ധം നല്ലതാണെന്നാണ് സഭാ നേതൃത്വങ്ങള്‍ അവകാശപ്പെട്ടത്. കേരളത്തില്‍ ചില സഭകള്‍ ബിജെപിയെ പിന്തുണച്ചത് കൊണ്ട് കൂടിയാണ് തൃശൂരില്‍ സുരേഷ്ഗോപി വിജയിച്ചത്. ലത്തീന്‍ സഭ പോലെയുള്ള ചുരുക്കം സഭകള്‍ ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുന്നുണ്ട്. 

2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ക്രൈസ്തവ സഭകളുമായി എങ്ങനെയും മികച്ച ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരിക്കും ആര്‍ലേക്കറിനുള്ളത്. സര്‍വകലാശാല നിയമനങ്ങളില്‍ അടക്കം ബിഹാറില്‍ അദ്ദേഹം ആര്‍എസ്എസ് അജണ്ട ശക്തമായി നടപ്പാക്കിയിരുന്നു. കേരളത്തിലും അത് ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കും എന്നതിന് യാതൊരു സംശയവുമില്ല. അതിനനുസരിച്ചുള്ള നീക്കങ്ങള്‍ സിപിഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും സ്വീകരിച്ചില്ലെങ്കില്‍ പണി പാളും.

ചരിത്രത്തെ വളച്ചൊടുക്കുന്നതും ജനാധിപത്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതില്‍ ആര്‍ലേക്കര്‍ ഒട്ടും പിന്നിലല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വിജയിച്ചത് സത്യഗ്രഹം കൊണ്ടല്ലെന്നും നിരവധി പേര്‍ ആയുധമെടുത്ത് പോരാടിയത് കൊണ്ടാണെന്നും അദ്ദേഹം അടുത്തിടെ പ്രസ്താവിച്ചിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തെ തള്ളിപ്പറയുന്ന വികലമായ വീക്ഷണമാണത് എന്നാണ് ആക്ഷേപം. മാത്രമല്ല, രാജ്യത്തെ ചരിത്രമെഴുതിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും നെഹ്റു മന്ത്രിസഭയില്‍ സോഷ്യലിസ്റ്റുകള്‍ ആയിരുന്നെന്നും പ്രസ്താവിച്ചിരുന്നു. 

ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താന്‍ അദ്ദേഹം ശ്രമിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്. അതിനെയൊക്കെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയുമെന്ന് ഉറപ്പാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സഭകള്‍ ഉള്‍പ്പെടെ പലരെയും ഭീഷണിപ്പെടുത്തുകയും അവരുമായി ഒത്തുതീര്‍പ്പ് നടത്താനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതുകൊണ്ട് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മാത്രമല്ല, പൊതുസമൂഹം ഒറ്റക്കെട്ടായി സംഘിസം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് ഉയരുന്ന അഭിപ്രായം.

#KeralaPolitics #BJP #Governor #Arlekar #SanghParivar #India #Religion #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia