Allegation | പഴയങ്ങാടി ലേബര്‍ വെല്‍ഫെയര്‍ സൊസെറ്റിയില്‍ വന്‍ ക്രമക്കേടെന്ന് ബിജെപി ജില്ലാ കമിറ്റിയംഗം, നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം

 
BJP Member Accuses Labor Society Secretary of Corruption
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വായ്പ കൊടുത്ത ലക്ഷങ്ങള്‍ പലരും തിരിച്ചടച്ചിട്ടില്ല. 
● ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. 
● ബിനാമി പേരിലും ലോണ്‍ തിരിമറി നടന്നിട്ടുണ്ട്. 

കണ്ണൂര്‍: (KVARTHA) ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബര്‍ വെല്‍ഫേര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി സെക്രടറി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്ത കാരണത്താലാണ് തനിക്കെതിരെ കള്ളക്കേസ് നല്‍കിയതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ കമിറ്റിയംഗമായ മണിയമ്പാറ ബാലകൃഷ്ണന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

Aster mims 04/11/2022

ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയെന്ന ധനകാര്യ ഇടപാടുകള്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിനാണ് തനിക്കെതിരെ കള്ള പരാതി നല്‍കിയത്. സൊസെറ്റിയില്‍ നടക്കുന്ന വായ്പാവിതര ണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ താനുള്‍പെടെ അറിയാതെയാണ് വനിതാ സെക്രടറി വായ്പകള്‍ ചട്ടവിരുദ്ധമായി അനുവദിച്ചത്. ഇത്തരത്തില്‍ വായ്പ കൊടുത്ത ലക്ഷങ്ങള്‍ പലരും തിരിച്ചടച്ചിട്ടില്ല. സൊസൈറ്റിയുടെ ഏരിയാപരിധിക്കപ്പുറമുള്ള പഞ്ചായതുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും ബിനാമി പേരില്‍ വായ്പ കൊടുത്തിട്ടുണ്ട്. വായ്പാ പരിധി അന്‍പതിനായിരമാണെങ്കിലും ഇങ്ങനെ ലക്ഷങ്ങള്‍ കൈപ്പറ്റിയവരുണ്ട്. സഹകരണ വകുപ്പിന്റെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഈ കാര്യം തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെ വനിതയായ സെക്രടറി പഴയങ്ങാടി പൊലീസിന് തന്നോട് പൊതുവഴിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കള്ളക്കേസ് കൊടുത്തത്. 

എന്നാല്‍ താന്‍ നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ കാര്യം പാര്‍ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ കാലങ്ങളില്‍ വായ്പ അനുവദിക്കുന്നതില്‍ കോടികളുടെ ക്രമക്കേടുകള്‍ സൊസെറ്റിയില്‍ നടന്നിട്ടുണ്ട്. മാനദണ്ഡമില്ലാതെ ദൂരപരിധി മറികടന്നാണ് സെക്രടറി വായ്പ അനുവദിച്ചത്. 

ബിനാമി പേരിലും ലോണ്‍ തിരിമറി നടന്നിട്ടുണ്ട്. ഡയറക്ടര്‍മാരെ നോക്കുകുത്തിയാക്കി തന്നിഷ്ടം പോലെ ഭരണം നടത്തുകയാണ് സെക്രടറി. ഈ കാര്യം പാര്‍ടിയിലെ വിവിധ വേദികളില്‍ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇങ്ങനെയാണ് നിലപാടെങ്കില്‍ 18 വയസ് മുതല്‍ ആര്‍എസ്എസുകാരനായ താന്‍ ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും രാജിവയ്ക്കുമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. 

താന്‍ ആരോപണം ഉന്നയിക്കുന്നതിലാണ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് വനിതാ സെക്രടറി
പൊലീസില്‍ വ്യാജപരാതി നല്‍കിയതെന്നും ഡയറക്ടറായ മണിയമ്പാറ ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. 18 വര്‍ഷമായി സെക്രടറി ഞാനാണ് എന്നില്‍ കൂടി മാത്രമേ എല്ലാം പാടുള്ളൂവെന്ന നിലപാടാണ് സെക്രടറിയുടേതെന്നും ചില ഡയരക്ടര്‍മാരും പ്രസിഡണ്ടും വഞ്ചനാപരമായി കൂട്ടുച്ചേര്‍ന്ന് തെറ്റായി പ്രവര്‍ത്തിക്കയാണെന്നും ബിജെപി ജില്ലാ കമിറ്റി അംഗം കൂടിയായ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത്തരം ദുഷ്പ്രവണതകള്‍ പാര്‍ടി നേതൃത്വം അംഗീകരിക്കുകയാണ്. 18-ാമത്തെ വയസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് തന്റെ പൊതുജീവിതം തുടങ്ങിയത്. ബിജെപി രൂപീകരിച്ചതുമുതല്‍ താന്‍ പാര്‍ടിയിലുണ്ട്. ദേശീയ സമിതിയംഗം സി കെ പത്മനാഭനെപ്പോലുള്ള നേതാക്കന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ പുറത്ത് പറയുമ്പോള്‍ തന്നെ പുറത്താക്കുമെന്നാണ് പാര്‍ടി നേതൃത്വം പറയുന്നത്. മരണംവരെ പാര്‍ടിയില്‍ തുടരുമെന്നും അനീതിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

#KeralaPolitics #Corruption #BJP #LaborWelfare #CooperativeSociety #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia