Results | ഞെട്ടിച്ച് ഹരിയാനയിൽ ബിജെപി മുന്നിൽ; ജമ്മു കശ്മീരിൽ എൻസി സഖ്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹരിയാനയിൽ ബിജെപി 46 സീറ്റുകളിലും കോൺഗ്രസ് 39 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
● ജമ്മു കശ്മീരിൽ 47 സീറ്റുകളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിലാണ്.
● ജെജെപി ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
ന്യൂഡൽഹി: (KVARTHA) വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യവും ഹരിയാനയിൽ ബിജെപിയും മുന്നേറുന്നു. ഹരിയാനയിൽ ആദ്യം മുന്നിലായിരുന്ന കോൺഗ്രസ് ഇപ്പോൾ ബിജെപിയെക്കാൾ പിന്നിലാണ്. ബിജെപി 46 സീറ്റുകളിലും കോൺഗ്രസ് 39 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഒരുകാലത്ത് ഹരിയാനയിലെ ശക്തികേന്ദ്രമായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മൂന്ന് സീറ്റുകളിൽ മുന്നിലാണ്, ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാർട്ടി (ജെജെപി) ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. കേവല ഭൂരിപക്ഷത്തിന് 45 സീറ്റാണ് വേണ്ടത്.
ജമ്മു കശ്മീരിൽ ആകെയുള്ള 90 ൽ 47 സീറ്റുകളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിലാണ്. ബിജെപി 27 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ( പിഡിപി) രണ്ട് സീറ്റുകളിൽ മുന്നിലാണ്.
തൂക്കുസഭ വന്നാൽ ലഫ്റ്റനൻ്റ് ഗവർണർ നാമനിർദേശം ചെയ്ത അഞ്ച് എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആശങ്കയിലാണ്.
#HaryanaElections #JKElections #BJP #Congress #NC #PDP #IndiaVotes
