Leadership | കേരളത്തിലെ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി; നാലിടത്ത് വനിതകള്‍; വിവാദങ്ങള്‍ക്കിടെ പാലക്കാട് പ്രശാന്ത് ശിവന്‍ ചുമതലയേറ്റു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേരളത്തിലെ 27 സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാര്‍ ചുമതലയേറ്റു.
● പുതിയ അധ്യക്ഷന്മാരില്‍ മൂന്ന് പേര്‍ ക്രിസ്ത്യന്‍ വിഭാഗം.
● രണ്ട് പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ളവര്‍.
● പാലക്കാട്ടെ വിവാദങ്ങൾക്കിടെയാണ് ഈ നിയമനങ്ങൾ നടന്നത്.
തിരുവനന്തപുരം: (KVARTHA) ബിജെപിയുടെ കേരളത്തിലെ 27 സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാര്‍ ചുമതലയേറ്റു. നാലുപേര്‍ സ്ത്രീകളാണ്. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറം വെസ്റ്റില്‍ ദീപാ പുഴയ്ക്കല്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യന്‍, കൊല്ലം ഈസ്റ്റില്‍ രാജി പ്രസാദ് എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാര്‍. കേരളത്തില്‍ ഇതാദ്യമായി നാല് വനിതകളെ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഇന്നുമുതല്‍ മാറുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

പുതിയ അധ്യക്ഷന്മാരില്‍ മൂന്ന് പേര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും രണ്ട് പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ള നേതാക്കളാണ്. തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി വി സി വര്‍ഗീസിനെയും തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റിന്‍ ജേക്കബിനെയും കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലിനേയും തിരഞ്ഞെടുത്തു.
വിവാദങ്ങള്‍ക്കിടെ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റിട്ടുണ്ട്. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇത് തള്ളിക്കൊണ്ട് സംസ്ഥാന നേതൃത്വം മുന്നോട്ട് പോവുകയായിരുന്നു.
കേരളത്തിന്റെ സാമൂഹിക ഘടനയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജില്ലാ പ്രസിഡന്റുമാരില്‍ വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ ഉള്ള ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ജില്ലകളിലുടനീളം യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യവും നല്‍കിയിട്ടുണ്ട്. വൈവിധ്യപൂര്‍ണമായ ഈ നേതൃത്വം, കേരളത്തില്‍ ബിജെപിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും, പൊതുസേവനത്തോടും, തിരഞ്ഞെടുപ്പ് വിജയത്തോടുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത താങ്കളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
BJP appoints district presidents in Kerala, including 4 women; Prashanth Shivan takes over in Palakkad amidst controversies.
#BJPKerala, #DistrictPresidents, #WomenLeadership, #PrashanthShivan, #KeralaNews, #PoliticalNews