Demand | 'സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം'; എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് അഡ്വ. കെ ശ്രീകാന്ത്


● ക്ഷണിക്കപ്പെടാത്ത ചടങ്ങില്‍ അതിക്രമിച്ച് കയറി.
● എഡിഎമ്മിനെ അനാവശ്യമായി സമ്മര്‍ദത്തിലാക്കി.
● നടന്നത് സത്യപ്രതിജ്ഞയുടെ ലംഘനം.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) ദുരൂഹ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ (PP Divya) നടപടി വേണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് (Adv K Shreekanth) ആവശ്യപ്പെട്ടു.
എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ക്ഷണിക്കപ്പെട്ടത്. ആ ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ പി പി ദിവ്യ അതിക്രമിച്ച് കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ദിവ്യക്കെതിരെ പ്രത്യേക കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ അധികാരപരിധിയിലില്ലാത്ത വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് എഡിഎമ്മിനെ അനാവശ്യമായി ദിവ്യ സമ്മര്‍ദത്തിലാക്കി. ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥന്‍മാരെ കൈപ്പിടിയില്‍ വരുത്താനുള്ള സിപിഎമ്മിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് പി പി ദിവ്യ റവന്യൂ വകുപ്പില്‍ അനധികൃതമായി ഇടപെട്ടത്.
ജില്ലാ പഞ്ചായത് പ്രസിഡന്റ് സ്ഥാനം ദിവ്യ ഉടന്‍ ഒഴിഞ്ഞ് അന്വേഷണം നേരിടണം. ദിവ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
#NaveenBabu #KannurADM #death #PPDivya #BJP #Kerala #corruption #assault