Visit | കാളിയാർ റോഡ് ജാറം സന്ദർശിച്ച് ബിജെപി സ്ഥാനാർഥി; വീഡിയോ


● ചേലക്കരയിൽ പ്രചാരണം തുടരുന്നു
● ബാലകൃഷ്ണൻ നിരവധി ക്ഷേത്രങ്ങളും പള്ളികളും സന്ദർശിച്ചു.
തൃശൂർ: (KVARTHA) കാളിയാർ റോഡ് ജാറം സന്ദർശിച്ച് ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ. സൂഫിവര്യനായ ശൈഖ് അബ്ദുർ റഹ്‌മാൻ എന്നവരുടെ അന്ത്യവിശ്രമ സ്ഥലമായ കാളിയാർ റോഡ് മസ്‌ജിദ് കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമാണ്. നേരത്തെ പങ്ങാരപിളളി സെൻ്റ് ജോസഫ് സ്കൂൾ, അന്തിമഹാകാളൻകാവ് ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടിന് അന്തിമഹാകാളൻകാവ് ക്ഷേത്രദർശനത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചൊവ്വാക്കാവ്, കുട്ടാടൻ സെന്റർ, പുലാക്കോട് ഏരിയാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്തു. കളപ്പാറ, മേപ്പാടം, മുഖാരിക്കുന്ന് ആശുപത്രി പരിസരം, വട്ടുള്ളി, തോട്ടേക്കോട്, തോന്നൂർക്കര, പാറപ്പുറം, വെങ്ങാനെല്ലൂർ, പരക്കാട്, മെതുക്, ചേലക്കര ടൗൺ പ്രദേശങ്ങളിലാണ് വ്യാഴാഴ്ചത്തെ പര്യടനം.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണനും ബുധനാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. വടക്കാഞ്ചേരി താലൂക്ക് ഓഫിസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ടി.പി. കിഷോർ മുമ്പാകെയാണ് പത്രിക നൽകിയത്.
#KeralaElection #BJP #Thrissur #KaliyarRoadMosque #KBalachandran #Campaign