Allegation | പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ചാനലുകൾ വ്യാജവാർത്ത പ്രചരിപ്പിച്ചതായി ബിജെപി; നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബിജെപി നേതാവ് ഇ. കൃഷ്ണദാസ് ആണ് ആരോപണം ഉന്നയിച്ചത്.
● 'റോഡ് ഷോയിൽ നിന്ന് മാറിനിന്നു എന്ന വാർത്ത പ്രചരിപ്പിച്ചു'.
● 'ഡൽഹിയിൽ പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നു'.
പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് രംഗത്തെത്തി. ചില ദൃശ്യമാധ്യമങ്ങൾ, പ്രത്യേകിച്ച് മീഡിയ വൺ, ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ നിന്ന് താൻ മാറിനിന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു.

ഈ വാർത്ത തികച്ചും കളവാണെന്നു മാത്രമല്ല, ദുരുദ്ദേശപരവുമാണ്. ഇരുപത്തിയൊന്നാം തീയതി ഡൽഹിയിൽ വെച്ച് പാർട്ടിയുടെ സജീവ അംഗത്വ ക്യാമ്പയിനിന്റെ യോഗത്തിൽ സംസ്ഥാന കൺവീനർ എന്ന നിലയ്ക്ക് സംസ്ഥാന അധ്യക്ഷന്റെ നിർദേശപ്രകാരം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാനായി ഇരുപതാം തീയതി ഉച്ചയ്ക്ക് 12.30 മണിക്ക് പാലക്കാട് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുകയും യോഗത്തിൽ പങ്കെടുത്ത ശേഷം സംസ്ഥാന അധ്യക്ഷന്റെ കൂടെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് തിരിച്ചെത്തുകയുമായിരുന്നു.
എന്നാൽ എൻറെ അസാന്നിധ്യം എന്ത് കാരണം കൊണ്ടാണെന്ന് അന്വേഷിക്കാതെ എന്നെയും ബിജെപിയെയും കരിവാരി തേക്കാൻ വേണ്ടി മാത്രം മീഡിയ വൺ ടെലിവിഷൻ എന്റെ പേര് ഉദ്ധരിച്ചുകൊണ്ട് വ്യാജവാർത്ത ചമക്കുകയായിരുന്നു. വ്യാജ വാർത്ത തിരുത്താത്ത പക്ഷം മീഡിയ വൺ ചാനലിനെതിരെയും വ്യാജവാർത്ത ചമച്ചവർക്കെതിരെയും ക്രിമിനൽ നടപടി പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
#KeralaPolitics #MediaControversy #FakeNews #ByElection #BJP #IndiaNews
