Election Results | പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വമ്പൻ തിരിച്ചടി; ശക്തികേന്ദ്രങ്ങളിൽ രാഹുലിന്റെ അപ്രതീക്ഷിത മുന്നേറ്റം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാലക്കാട് നഗരസഭയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം.
● BJPയ്ക്ക് കഴിഞ്ഞതിന്റെ അപേക്ഷിച്ച് 700 വോട്ടുകളുടെ കുറവ്, രാഹുൽ 430 വോട്ട് അധികം നേടി.
● മൂന്നാം റൗണ്ടിൽ രാഹുൽ, ബി.ജെ.പി സ്ഥാനാർഥിയെ മറികടന്നു.
പാലക്കാട്: (KVARTHA) ഏവരും ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായകമായ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വമ്പൻ തിരിച്ചടി. ആദ്യറൗണ്ടിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടിന്റെ ലീഡാണ് ഇപ്പോൾ നേടിയിരിക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും കൂടുതൽ ലഭിച്ചു.
മൂന്നാം റൗണ്ടിൽ രാഹുൽ കൃഷ്ണകുമാറിനെ മറികടന്നു. 2021ൽ 3000ൽ അധികം ലീഡുണ്ടായിരുന്ന ഇടങ്ങളിൽ 858 വോട്ടിൻ്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ബിജെപിക്ക് ലഭിച്ചത്. പാലക്കാട് നഗസഭയിൽ തിരിച്ചടിയുണ്ടായത് ബിജെപിയെ വിജയത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
#BJPsetback, #PalakkadMunicipality, #UDF, #RahulMankoottil, #KeralaElections, #PalakkadElection
