Controversy | വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി അജിത് കുമാര്‍
തിരുവനന്തപുരം: (KVARTHA) വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം.ആര്‍. അജിത് കുമാര്‍ (M R Ajith Kumar IPS). അവധി വേണ്ടെന്ന് അജിത് കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. അവധി കഴിഞ്ഞാല്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഈ മാസം 14 മുതല്‍ (ശനിയാഴ്ച) മുതല്‍ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ച് കത്ത് നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും.
എന്നാല്‍ അജിത് കുമാറിനോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.
#KeralaNews #ADGP #AjithKumar #Controversy #LDF #RSS #PoliceTransfer