ചെന്നൈ: (KVARTHA) തമിഴ് സൂപ്പർ താരം വിജയ് (Vijay) സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക (Tamilaga Vettri Kazhagam Flag) അനാവരണം ചെയ്തു. ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്.
വിജയ് പറയുന്നതനുസരിച്ച്, പുതിയ പാർട്ടി ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നീ മൂല്യങ്ങളിൽ ഉറച്ചുനിൽക്കും. ഇന്ത്യൻ ഭരണഘടനയോടുള്ള അടിയുറച്ച വിശ്വാസവും പാർട്ടിക്ക് ഉണ്ട്. മതസൗഹാർദ്ദം, ഐക്യം, സമത്വം എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. തമിഴ് ഭാഷയ്ക്കായി പോരാടിയവരുടെ സ്മരണകൾക്ക് ബഹുമാനം നൽകുകയും ചെയ്യുമെന്ന് വിജയ് പറഞ്ഞു.
വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പാർട്ടിയുടെ രൂപീകരണം. വിജയ് അടുത്ത കാലത്ത് സിനിമയിൽ നിന്ന് വിട്ട് പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'നിങ്ങള്‍ എല്ലാവരും നമ്മുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ തീയതി പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാന്‍ ഇന്ന് നമ്മുടെ പാര്‍ട്ടിയുടെ പതാക അവതരിപ്പിക്കുകയാണ്. തമിഴ്നാടിന്റെ വികസനത്തിനായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇനി മുതല്‍ തമിഴ്നാട് മികച്ചതായിരിക്കും. വിജയം സുനിശ്ചിതമാണ്'-പരിപാടിക്കിടെ വിജയ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി.
'നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആത്ഥാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു.'- ഇതായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.
വിജയ് മക്കൾ ഇയക്കം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ പ്രവർത്തനങ്ങളാണ് പുതിയ പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
തമിഴ്‌നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍നിന്നും ഇതരസംസ്ഥാന നേതാക്കളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#Vijay #TamilNaduPolitics #TamilagaVetriKazhagam #FlagLaunch #India
Tamilaga Vettri Kazhagam: Flag Anthem | தமிழக வெற்றிக் கழகம்: கொடிப் பாடல்https://t.co/5UCDeCNoq3
— TVK Vijay (@tvkvijayhq) August 22, 2024
நாடெங்கும் நமது கொடி பறக்கும்.
தமிழ்நாடு இனி சிறக்கும்.
வெற்றி நிச்சயம்.#TVKFlagAnthem#ThalaivarVijay pic.twitter.com/G6eredAidl