Victory | അപ്രതീക്ഷിതം! ജമ്മു കശ്മീരിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; 5 ഇടങ്ങളിലെ നിയമസഭകളിൽ ഇനി പാർട്ടി എംഎൽഎമാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദോഡയിൽ 4500ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മിഹ്റാജ് മാലിക് വിജയിച്ചു.
● 2020-ൽ ഡിഡിസി തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
● 2014-ൽ ദോഡയിൽ ബിജെപിയാണ് വിജയം നേടിയിരുന്നത്.
ശ്രീനഗർ: (KVARTHA) ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ ഹരിയാനയിൽ അക്കൗണ്ട് തുറക്കാൻ കഴിയാതെ വന്നപ്പോഴും , ജമ്മു കശ്മീരിൽ ആദ്യമായി സീറ്റ് നേടി ആം ആദ്മി പാർട്ടി (AAP) വിസ്മയം സൃഷ്ടിച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള ജമ്മുവിലെ ദോഡ സീറ്റിൽ 4500ൽ അധികം വോട്ടുകൾക്ക് മിഹ്റാജ് മാലികാണ് വിജയിച്ചത്. പഞ്ചാബിലും ഡൽഹിയിലും അധികാരത്തിലുള്ള എഎപിക്ക് ഇപ്പോൾ ജമ്മു കശ്മീർ, ഗോവ, ഗുജറാത്ത് നിയമസഭകളിൽ പ്രതിനിധ്യമായി.
2020-ൽ ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിൽ വിജയിച്ച മിഹ്റാജ് മാലിക്, ജമ്മു കശ്മീരിലെ ലെഫ്റ്റനൻ്റ് ഗവർണറുടെ കീഴിലുള്ള ഭരണത്തെ രൂക്ഷമായി വിമർശിച്ചതിന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2013ൽ എഎപിയിൽ ചേർന്ന മാലിക് കഹാര സെഗ്‌മെൻ്റിൽ നിന്നുള്ള ജില്ലാ വികസന കൗൺസിലറാണ്. 2014ൽ ദോഡയിൽ ബിജെപിയാണ് ജയിച്ചിരുന്നത്.
കോൺഗ്രസിലെയും നാഷണൽ കോൺഫറൻസിലെയും രണ്ട് പ്രമുഖ നേതാക്കളെ തോൽപിപിച്ചാണ് എഎപിയുടെ വിജയമെന്നതാണ് പ്രത്യേകത. കോൺഗ്രസും എൻസിയും സൗഹൃദ മത്സരങ്ങൾ നടത്താൻ തീരുമാനിച്ച അഞ്ച് സീറ്റുകളിൽ ഒന്നാണ് ദോഡ. കോൺഗ്രസിന് വേണ്ടി ഷെയ്ഖ് റിയാസും നാഷണൽ കോൺഫറൻസിന് വേണ്ടി ഖാലിദ് നജീബ് സുഹർവാദിയുമാണ് മത്സരിച്ചത്.
#AAP #JammuAndKashmir #Elections2024 #PoliticalVictory #MehrajMalik #LegislativeAssembly
