Oath | കേരളത്തില്‍നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 
3 Rajya Sabha MPs elected from Kerala took oath, 3 Person, Rajya Sabha, MP, Elected, Kerala
3 Rajya Sabha MPs elected from Kerala took oath, 3 Person, Rajya Sabha, MP, Elected, Kerala


ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയില്‍ പുതുമുഖങ്ങളാണ്. 

ബിനോയ് വിശ്വം, എളമരം കരീം, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ന്യൂഡെല്‍ഹി: (KVARTHA) കേരളത്തില്‍നിന്നും പുതുതായി രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഹാരീസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. 

പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ഹാരീസ് ബീരാന്‍ മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് രാജ്യസഭയില്‍ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീര്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയില്‍ പുതുമുഖങ്ങളാണ്.

ബിനോയ് വിശ്വം, എളമരം കരീം, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia