Allegation | നവീൻ ബാബുവിൻ്റെ മരണം: കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന്  ആവശ്യം

 
Police Probe Under Fire in Naveen Babu Death Case

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യൂത്ത് കോൺഗ്രസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു
● കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്
● അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യം

കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയുള്ള കേസ് അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിക്കാണ് നിലവിൽ അന്വേഷണ ചുമതല. കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണ് ശ്രീജിത്ത് കോടെരിയെ അന്വേഷണ ചുമതല ഏൽപിച്ചതെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. 

Aster mims 04/11/2022

നേരത്തെ സി.പി.എമ്മിന് അനുകൂലമായി പല കേസുകളും അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റോബർട്ട് ജോർജ് വെള്ളർവള്ളി ആരോപിച്ചു. ഈ കാര്യത്തിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം നവീൻ ബാബുവിൻ്റെ വീട്ടിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് കുടുംബാഗങ്ങൾ ഈ കാര്യം പരാതിയായി പറഞ്ഞിട്ടുണ്ട്. 

പി പി ദിവ്യയുമായി അടുത്ത പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിച്ചത് കാരണം കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് കുടുംബാംഗങ്ങൾ പങ്കുവെച്ചത്. കണ്ണൂർ ജില്ലയ്ക്കു പുറത്തുള്ള കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കാനാണ് താൽപര്യമെന്ന് നവീൻ ബാബുവിൻ്റെ ബന്ധുക്കൾ എം വി ഗോവിന്ദനെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
 

#JusticeForNaveenBabu #KeralaPolitics #PoliceCorruption #YouthCongress #TransferInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia