Complaint | ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തു  

 
Police file case against P V Anvar based on journalist's complaint
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപണം
● എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
● മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതി 

കോട്ടയം: (KVARTHA) കൃത്രിമ വീഡിയോ പ്രചരിപ്പിച്ചുവെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ പരാതിയിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Aster mims 04/11/2022

അൻവറിനെ കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലുള്ള വിരോധം കാരണം ഷാജൻ സ്കറിയയുടെ ചാനലിലെ 15-9-2021ലെ 11.56 മിനിറ്റ് ദൈർഘ്യമുള്ള വാർത്താവീഡിയോയിലെ 32 സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും, 29-5-2021ലെ വാർത്താവീഡിയോയിലെ ഏഴ്  സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും, 13-8-2022 തീയതിയിലെ വാർത്താ വീഡിയോയിലെ 43 സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും 29-5-2023 തീയതിയിലെ വാർത്താവീഡിയോയിലെ ആറ് സെക്കൻ്റ് ദൈർഘ്യമുള്ള ദ്യശ്യവും പകർത്തിയെടുത്ത് സംയോജിപ്പിച്ച് ക്യത്രിമമായി തയ്യാറാക്കി ഫേസ്‌ബുക് പേജിലൂടെ എംഎൽഎ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് പരാതിയിൽ ആരോപിക്കുന്നു. തന്നെ കുറിച്ചും, മാധ്യമ സ്ഥാപനത്തെ കുറിച്ചും അപകീർത്തിപരമായ പ്രസ്താവനകൾ ഫേസ്ബുക് പോസ്റ്റിലൂടെ നൽകിയെന്നും മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കളവായ വീഡിയോ പ്രചരിപ്പിച്ച് അത് തന്റെ ചാനൽ പ്രചരിപ്പിച്ചതാണെന്ന് സമൂഹത്തിൽ വരുത്തി തീർത്ത് സത്പേരിനും, കീർത്തിക്കും ഭംഗം വരുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

#PVAnvar #KeralaNews #FakeNews #PoliceCase #Controversy #Media #SocialMedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia