Uroos  | പി കെ പി അബ്ദുസ്സലാം മുസ്ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് ബുധനാഴ്ച ആരംഭിക്കും

 
Uroos ceremony at Pappinisseri Hidayat Central Madrasa

Photo: Arranged

മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ മത പ്രഭാഷണങ്ങൾ, മൗലിദ് സദസ് തുടങ്ങിയവ ഉണ്ടാകും.

കണ്ണൂര്‍: (KVARTHA) പി കെ പി അബ്ദുസ്സലാം മുസ്ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് സെപ്റ്റംബർ നാലു മുതല്‍ ഏഴ് വരെ പാപ്പിനിശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാംപസില്‍ വിവിധ പരിപാടികളോടെ നടക്കും. നാലിന് വൈകുന്നേരം 5.30ന് മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. 

യു. ഹൈദ്രോസ് ബാഖവി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. ബി. യൂസഫ് ബാഖവി അനുസ്മരണ പ്രഭാഷണവും ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം  മതപ്രഭാഷണം നടത്തും. മൗലിദ് സദസിന് സയ്യിദ് ഹാഫിള് അബ്ദുല്‍ ഖാദര്‍ ഫൈസി പട്ടാമ്പി നേതൃത്വം നല്‍കും. ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി ഉപഹാര വിതരണം നടത്തും. എസ്.കെ ഹംസ ഹാജി കൊടിയേറ്റം നിര്‍വഹിക്കും.

അഞ്ചിന് വൈകുന്നേരം 5.30ന് മഖാം സിയാറത്തിന് എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാങ്കോല്‍ നേതൃത്വം നല്‍കും. വൈകുന്നേരം 6.30ന് നടക്കുന്ന സ്വലാത്ത് വാര്‍ഷികം സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എ. ഉമര്‍ കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. അബൂബക്കര്‍ ബാഖവി  പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും . തുടര്‍ന്ന് നടക്കുന്ന നൂറു അജ്മീര്‍ ആത്മീയ മജ്‌ലിസിന് വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല അനുഗ്രഹ പ്രഭാഷണം നടത്തും 

ആറിന് വൈകുന്നേരം 5.30ന് മഖാം സിയാറത്തിന് സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നേതൃത്വം നല്‍കും. 6.30ന് മത പ്രഭാഷണം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അസ്‌ലം അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.പി അബൂസുഫിയാന്‍ ബാഖവി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. ലജ്‌നത്തുല്‍ റഷാദിയ്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അല്‍ ഖാസി അനുസ്മരണ പ്രഭാഷണവും സമസ്ത ജില്ലാ സെക്രട്ടറി ചുഴലി മുഹിയുദ്ധീന്‍ ബാഖവി അനുഗ്രഹ പ്രഭാഷണവും നടത്തും. 

ഏഴിന് രാവിലെ ഒമ്പതിന് മഖാം സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.പി ഉമര്‍ മുസ്‌ലിിയാര്‍  അധ്യക്ഷനാകും. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. 

ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി ഉല്‍ബോധനവും നടത്തും. കെ ഹസൈനാര്‍ ഹാജി ചെറുകുന്ന് ഉപഹാര വിതരണവും നടത്തുമെന്ന് അസ്അദിയ്യ രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് ശരീഫ് ബാഖവി, വര്‍ക്കിങ് സെക്രട്ടറി എ.കെ അബ്ദുല്‍ ബാഖി, സ്വാഗത സംഘം വര്‍ക്കിങ് കണ്‍വീനര്‍ സി.പി റഷീദ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷഹീര്‍ പാപ്പിനിശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia