PK Kunhalikutty | രാജ്യസഭാ സീറ്റില്‍ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല; ഇത്തവണ പുതുമുഖമായിരിക്കുമെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ലീഗ് മത്സരിക്കില്ല
ഇക്കാര്യത്തില്‍ തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു
മലപ്പുറം: (KVARTHA) യുഡിഎഫില്‍ മുസ്ലിം ലീഗിന് നല്‍കുന്ന രാജ്യസഭാ സീറ്റില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി. മറ്റ് ചുമതലകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്നും യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാര്‍ഥി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ അത് ശരിയല്ലെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ച് വയനാട് സീറ്റില്‍ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കില്‍ ആ സീറ്റില്‍ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.