Peechi Dam | ജാഗ്രത! പീച്ചി ഡാം നിറഞ്ഞു; അധികജലം തുറന്നു വിടും; ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം

 
Peechi Dam

Image Credit: Peechi Dam / keralatourism.org

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അപകട സാഹചര്യം നേരിടുന്നതിന്  ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദേശം നൽകി

തൃശൂർ: (KVARTHA) പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. 

ശനിയാഴ്ച (ജൂലൈ 27) രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ്  തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം  കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നൽകുന്നതിനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനുമാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. 

Aster mims 04/11/2022

പുഴയിലേക്ക് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പ്രളയ ദുരിതാശ്വാസക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. 

മണലി, കരുവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാഹചര്യം നേരിടുന്നതിന്  ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദ്ദേശം നൽകി. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മേൽനോട്ടം വഹിക്കുന്നതിന് തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia