Campaign | വിദ്യാർഥികളും സംഘടനകളും ജീവനക്കാരും ഒന്നിച്ചിറങ്ങി; പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂട്ട ശുചീകരണം
● വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
● ഫ്ലാഷ് മോബുകൾ, ശ്രമദാനം തുടങ്ങിയവ സംഘടിപ്പിച്ചു.
പാലക്കാട്: (KVARTHA) സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷൻ സംഘടിപ്പിച്ച പരിപാടികൾ വലിയ വിജയമായി. 'സ്വച്ഛത ഹെ സേവ' എന്ന മുദ്രാവാക്യത്തോടെ നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, റെയിൽവേ ജീവനക്കാർ എന്നിവർ ഒന്നിച്ചു ചേർന്ന് റെയിൽവേ സ്റ്റേഷനുകൾ ശുചിയാക്കി.
പാലക്കാട്, കണ്ണൂർ, കാസർകോട്, വടക്കര, കോഴിക്കോട്, ഷൊർണൂർ, മംഗ്ളൂറു, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ നടന്ന ഫ്ലാഷ് മോബുകൾ വഴി വൃത്തിയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു. തുടർന്ന് നടന്ന ശ്രമദാനങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിന് പേർ സ്റ്റേഷൻ പരിസരങ്ങൾ ശുചിയാക്കി. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
സേവാ ഭാരതി, ലയൺസ് ക്ലബ്, കാരാട്ടെ അസോസിയേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകൾ ഈ പരിപാടികൾക്ക് വലിയ പിന്തുണ നൽകി. മരം നട്ടുപിടിപ്പിക്കൽ, വേസ്റ്റ് മാനേജ്മെന്റ് സെമിനാർ എന്നിവയും ഈ പരിപാടികളുടെ ഭാഗമായി നടന്നു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള റെയിൽവേ ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ:
അഹലിയ സ്കൂൾ ഓഫ് മാനേജ്മെന്റ്, ലീഡ് കോളേജ്, പാലക്കാട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നടത്തിയ വൈബ്രന്റ് ഫ്ലാഷ് മോബ് വൃത്തിയെക്കുറിച്ച് അവബോധം സൃഷ്ടിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ:
നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് പാഴ്സൽ ഓഫീസിന് സമീപം ശ്രമദാനം നടന്നു. മരം നട്ടുപിടിപ്പിച്ചു. സേവാ ഭാരതിയും റെയിൽവേ ജീവനക്കാരും ചേർന്ന് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്‌ടിപി) പ്രദേശത്തിന് സമീപം ശുചീകരണം നടത്തി.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ:
മാലിക് ദീനാർ കോളജ് ഓഫ് നഴ്സിംഗിലെ നഴ്സിംഗ് വിദ്യാർത്ഥികൾ ഡിആർഎമ്മിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫ്ലാഷ് മോബ് നടത്തി. ട്രോളി പാത്ത് പ്രദേശത്ത് ശ്രമദാനം നടത്തി.
വടകര റെയിൽവേ സ്റ്റേഷനിൽ:
കോഴികോട് ജില്ല കാരാട്ടെ അസോസിയേഷൻ, വടകര യൂണിറ്റ്, ഗവ. മോഡൽ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തിൽ വലിയ തോതിലുള്ള ശ്രമദാനം നടന്നു. സേവാ ഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണവും നടന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ:
ഡോൺ ബോസ്കോ കോളേജിലെ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സേവാ ഭാരതി, ബിഎംഎസ് ഓട്ടോ യൂണിയൻ എന്നിവരുടെ പങ്കാളിത്വത്തോടെ ശ്രമദാനം നടന്നു. പരിസ്ഥിതി പ്രവർത്തകൻ സി.കെ. ബാലകൃഷ്ണൻ വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച് സെമിനാർ നടത്തി. ബയോ-വേസ്റ്റ് ഡിസ്പോസൽ സൗകര്യങ്ങളെക്കുറിച്ചുള്ള പ്രദർശനം നടന്നു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ:
കരാർ തൊഴിലാളികൾ, റെയിൽവേ ജീവനക്കാർ തുടങ്ങിയവരുടെ സഹകരണത്തോടെ ശ്രമദാനം നടത്തി.
മംഗ്ളുറു ജംഗ്ഷൻ:
സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അട്യാർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി ചേർന്ന് ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ:
എം-ഡിഐടി പോളിടെക്നിക് കോളേജ്, ഉള്ള്യേരി ലയൺസ് ക്ലബ്, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്വത്തോടെ സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു. അവബോധം സൃഷ്ടിക്കാൻ തെരുവ് നാടകവും സാംസ്കാരിക പരിപാടികളും അരങ്ങേറി. റെയിൽവേ ജീവനക്കാർ, ലയൺസ് ക്ലബ് അംഗങ്ങൾ, യാത്രക്കാർ എന്നിവർ അടക്കമുള്ളവർ ശുചീകരണത്തിൽ പങ്കാളികളായി.
#SwachhBharatMission, #Palakkad, #Railway, #Kerala, #India, #Cleanliness, #Environment, #Volunteers, #Students