Tragedy | അന്നയുടെ വേർപാട് വേദനിപ്പിക്കുന്നത്; ജോലിഭാരം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ രാജിവെച്ച് പോരുക; ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല

 
Overworked Young Professional Dies, Company Faces Backlash
Watermark

Photo Credit: Linkedin/ Anna Sebastian Perayil

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് 
● ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ടാക്സ് ഓഡിറ്റിംഗ് വിഭാഗത്തിലായിരുന്നു അന്ന ജോലി ചെയ്തിരുന്നത്.
● അന്ന ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒന്നര മണിയാകുമെന്നാണ് പറയുന്നത് 

മിൻ്റു തൊടുപുഴ 

(KVARTHA) വൻകിട കോർപ്പറേറ്റുകളുടെ മേധാവികൾ പലരും യന്ത്ര മനുഷ്യരെ പോലെ ആണ്. മാനുഷിക വികാരങ്ങൾ ഒന്നും തന്നെ അവർക്കില്ല. ഉള്ളത് ലാഭേച്ഛ മാത്രം. അത് കൊണ്ട് പറ്റില്ലാ എന്ന് തോന്നിയാൽ ഉടൻ നോ പറഞ്ഞു ഇറങ്ങി പോരണമായിരുന്നു.  ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അമിത ജോലി ജോലി ഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ് രംഗത്ത് എത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫ് പറയുന്നു.

Aster mims 04/11/2022

അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നും പിതാവ് കുറ്റപ്പെടുത്തി. സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണ്. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്‌സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും. 

അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടിവന്നിരുന്നു. പല ദിവസങ്ങളിലും അന്ന ഉറങ്ങാറുണ്ടായിരുന്നല്ല. അവള്‍ താമസിക്കുന്ന സ്ഥലത്ത് പത്ത് മണിവരെയേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. താമസിച്ചു വരുന്നതുകൊണ്ട് അന്ന പലപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്കവും കൃത്യസമയത്ത് ഭക്ഷണവുമില്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങി. ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. 

അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ കമ്പനികൾ ഒന്നും ജോലിക്കാരുടേ കാര്യം തിരക്കില്ല. അവർക്ക് മനുഷ്യനും യന്ത്രവും തുല്യം ആണ്. ആ കൂട്ടി കുറച്ചു കൂടി പ്രായോഗികം ആയി പ്രതികരിക്കാൻ തയ്യാറാകണമായിരുന്നു, പാവം. മാതാപിതാക്കൾ ഒരു പ്രായം വരെ പെൺകുട്ടികൾക്ക് മാനസ്സികവും ധാർമ്മികവും ആയ പിന്തുണ കൊടുക്കണം. ഇവിടെ അങ്ങനെ ഉണ്ടായില്ല, അതാണ് ആ കുട്ടി മരണത്തിലേക്കുള്ള വഴി തിരഞ്ഞെടുത്തതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായമുണ്ട്.

എല്ലാ മാതാപിതാക്കളും ഒന്നു ഓർക്കുക, പണം ഇല്ലാതെ ജീവിക്കാൻ ആകില്ല, എന്നാൽ പണത്തിന്റെ മഹത്വം കണ്ട് ജീവിതം ഇല്ലാതായാൽ പിന്നെ എന്തുകൊണ്ട് ബാക്കി. ഒന്നുകിൽ പിടിച്ചു നിൽക്കുക, അല്ലെങ്കിൽ വരുമാനം അൽപം കുറഞ്ഞാലും മറ്റൊരു ജോലി തേടുക. ഒന്നും കിട്ടിയില്ല എങ്കിൽ വീട്ടിൽ ട്യൂഷൻ എടുക്കാൻ പറ്റും. അങ്ങനെ സാധ്യതകളെ നമ്മൾ കണ്ടെത്തണം. മരണം ഒന്നിനും പരിഹാരമല്ല എന്ന് ഇവിടെ പലരും തിരിച്ചറിയേണ്ടതുണ്ട്. പണവും പ്രശസ്തിയും വേണ്ടിവരുമ്പോൾ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. വിശ്രമമില്ല, ടെൻഷൻ ആണെങ്കിൽ ജോലി ഉപേക്ഷിച്ച് പണവും പ്രശസ്തിയും കുറവുള്ള ഓഫീസുകളിൽ ജോലിചെയ്ത് ജീവിക്കുക, ജീവിതം ആസ്വദിക്കുക. 

ഐ ടി കമ്പനികൾ എല്ലാം സമയ ബന്ധിതമായി തീർക്കാൻ വർദ്ധിച്ച ടാർഗറ്റ് കൊടുത്ത് രാത്രി പകൽ ഭേദമില്ലാതെ പണിയെടുപ്പിക്കുന്നുണ്ട്. 12 മണിക്കൂർ ജോലി ചെയ്താലും തീർക്കാൻ പറ്റാത്തത്ര ജോലി. ഈ ജോലിഭാരം അവരെ ശാരീരികമായും മാനസീകമായും തളർത്തുന്നു. ഇതിന് പരിഹാരം ഉണ്ടായേ പറ്റൂ. ഇതുമായി ബന്ധപ്പെട്ട് ഒരാൾ എഴുതിയ കമൻ്റും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതിൽ പറയുന്നത്: 'വൈറ്റ് കോളർ ജോബ് കാരണം മരിച്ചു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. യഥാർത്ഥ കാരണം അന്വേഷിച്ചു കണ്ടെത്തട്ടെ. എംഎൻസി കമ്പനികളിൽ ജോലിയുടെ ജോയ്‌നിങ് സമയത്ത് തന്നെ അവരുടെ വർക്ക് ഷെഡ്യൂൾ അവർക്കു നൽകും. ടാർഗറ്റും ഉണ്ടായിരിക്കും.  

ചില കമ്പനികളിൽ. അതെല്ലാം ഓക്കേ ആണെങ്കിൽ ആണ് സൈൻചെയ്യുന്നത്. ഈ കമ്പനിയിൽ ഒരു അന്ന മാത്രമായിരിക്കില്ലല്ലോ ജോലി ചെയ്യുന്നത്. പുതിയ ഒരു ജോലിയിൽ കയറി 3 മാസം കൊണ്ട് ജോലി സമ്മർദ്ദം കാരണം മരിച്ചു എന്നൊന്നും വിശ്വസിക്കാൻ എനിക്ക് സാധിക്കില്ല. കാരണം 24*365 ഒന്നുമല്ലല്ലോ ജോലി. ഇതിനേക്കാൾ സമ്മർദത്തിൽ റസ്റ്റ്‌ പോലും ഇല്ലാതെ ജോലി ചെയ്യുന്ന എത്രയോ പ്രൊഫഷണൽസ് മെഡിക്കൽ, പാരാമെഡിക്കൽ, സോഫ്റ്റ്‌വെയർ ഫീൽഡിൽ ഉണ്ട്. മരണത്തിനു ഒരു കാരണം കണ്ടെത്തണം.  അതാണ് ഈ പഴിചാരൽ. പഠനം പോലെ ഒഴിവുള്ളതാണ് ജോലിയും എന്ന് കരുതുന്നവർക്കു ഇതൊക്കെ പറയാൻ കഴിയു. 

ഫ്രെഷേർസ് എല്ലാം ഇങ്ങനെ തന്നെ തൊട്ടതിനും പിടിച്ചതിനും കംപ്ലൈന്റ്സ് ആയിരിക്കും. കോർപ്പറേറ്റ് രീതികൾ എന്താണ് എന്ന് മനസ്സിലാക്കിയാൽ ഇങ്ങനെ പറയില്ല. ഇതും മറ്റൊരു യാഥാർത്ഥ്യം. പക്ഷേ, പോയ ജീവൻ ഇനി തിരിച്ചുകിട്ടില്ലല്ലോ?. ജീവനും ജീവിതവും ആണ് വലുത്.  ജീവിതത്തിൽ ജോലി വേറെ ഇഷ്ടം പോലെ കിട്ടും. കൂടുതൽ കഷ്ടപെടുത്തുന്ന സ്ഥാപനത്തിൽ ജോലി ചെയ്യരുത്. കുട്ടികളെ രക്ഷിതാക്കൾ പറഞ്ഞു മനസ്സിൽ ആക്കണം. 

മറ്റൊരു കാര്യം കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും. പൊരി വെയിലത്ത് കട്ട പണി എടുക്കുന്ന ആൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.  ഗൾഫ് ജീവിതങ്ങളിൽ ഏറെ മനുഷ്യർ പൊരി വെയിലത്ത് ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ മണിക്കൂറോളം പണിയെടുക്കുന്നുണ്ട് ഇത് മറ്റൊരു യാഥാർത്ഥ്യമാണ്. തൊഴിലാളികൾക്ക് അനുകൂലമായ എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതി കൊടുത്തതിന്റെ ഭവിഷ്യത്ത് ആണ് പറയുന്നത് ശരിയെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാം.

tragedy

കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യം  മനസ്സിലാക്കുന്നത് ഇത് പോലുള്ള സന്ദർഭങ്ങളിൽ ആണ്. മനുഷ്യവകാശ കമ്മീഷൻ ഉടനെ ഇടപെടണം. എന്തെല്ലാം സ്വപ്നങ്ങളോടെ ആണ് ആ കുട്ടി ജോലിക്ക്  പോയത്. ഇത് പോലുള്ള കേസുകൾ ഇനിയും ധാരാളം കാണാം. സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റുകൾ  ഉടനെ ഈ വിഷയത്തിൽ  ഇടപെടണമെന്ന് അപേക്ഷിക്കുന്നു.
#overwork #worklifebalance #mentalhealth #corporate #india #ernstandyoung #justiceforanna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia