Setback | പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും
പാരീസ്: (KVARTHA) അഭിമാനം വാനോളം ഉയര്‍ന്ന് ഇന്ത്യയ്ക്ക് (India) തിരിച്ചടി. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ (Disqualified), ഗുസ്തി താരം (Wrestler) വിനേഷ് ഫോഗട്ടിനെ (Vinesh Phogat) അയോഗ്യയാക്കും. ഭാരം അനുവദനീയമായതിലും 100 ഗ്രാം കൂടുതലുള്ളതിനാല്‍ താരത്തിന് ഫൈനലില്‍ മല്‍സരിക്കാനാവില്ല.
ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. മെഡലിനും അര്‍ഹതയുണ്ടാകില്ലെന്നാണ് വിവരം. നിലവില്‍ വെള്ളി മെഡല്‍ ഒഴിവാക്കി സ്വര്‍ണവും വെങ്കലവും നല്‍കാനാണ് ഒളിമ്പിക്‌സ് അസോസിയേഷന്റെ തീരുമാനമെന്നാണ് വിവരം.
തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്.
ഉജ്വലപ്രകടനത്തോടെയാണ് പാരിസ് ഒളിമ്പിക്സില്‍ (Paris Olympics) വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈനലില്‍ എത്തിയത്. സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനല്‍ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും വിനേഷിന്റെ പേരിലായിരുന്നു.