Criticism | ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

 
Opposition hints at conspiracy theories over Vinesh Phogat's disqualification from Olympics, Centre responds, Vinesh Phogat, Wrestling, Olympics.

Photo Credit: X/Congress Kerala

പ്രതിപക്ഷം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെ ചൊല്ലി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.

ദില്ലി: (KVARTHA) ഒളിംപിക്സ് (Olympics) ഗുസ്തിയില്‍ (Wrestling) വിനേഷ് ഫോഗട്ടിനെ (Vinesh Phogat) അയോഗ്യയാക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം (Opposition) രംഗത്ത്. രാജ്യസഭയില്‍ സിപിഐ എംപി പി സന്തോഷ് കുമാര്‍ (CPI MP- P Santhosh Kumar) നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയില്‍ നോട്ടീസ് നല്കിയത്. വിനേഷ് ഫോഗട്ടിനെ ഒളിംപിക്സില്‍ നിന്ന് പുറത്താക്കിയതില്‍ ഗൂഢാലോചന (Conspiracy) ഉണ്ടോയെന്നും കായിക മേധാവികളുടെ പിടിപ്പുകേട് സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

ഈ സംഭവത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, ദേശീയ ഗുസ്തി ഫെഡറേഷന്‍ വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിഴവ് വിനേഷ് ഫോഗട്ടിന്റെ ഭാഗത്തല്ല മറിച്ച് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കാണ് സംഭവിച്ചതെന്നാണ് എഎപി ആരോപിച്ചത്. ഇതെങ്ങനെയുണ്ടായെന്നതില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia