SWISS-TOWER 24/07/2023

Athletics | 'അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചു'; പാരീസ് ഒളിംപിക്‌സില്‍ വെള്ളിയില്‍ തിളങ്ങിയ നീരജ് ചോപ്രയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

 
‘Neeraj Chopra is excellence personified’: PM Modi heaps praises on ace javelin thrower for Olympic silver
‘Neeraj Chopra is excellence personified’: PM Modi heaps praises on ace javelin thrower for Olympic silver

Photo Credit: X/Narendra Modi

ADVERTISEMENT

നീരജ് ചോപ്ര വെള്ളി, പാകിസ്ഥാൻ സ്വർണം, ഒളിമ്പിക് റെക്കോർഡ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചു

ന്യൂഡെല്‍ഹി: (KVARTHA) പാരീസ് ഒളിമ്പിക്‌സില്‍ (Paris Olympics) ജാവലിന്‍ ത്രോയില്‍ (Javelin Throw) വീണ്ടും മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയെ (Neeraj Chopra) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minisater Narendra Modi). നീരജിന്റെ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിഎക്‌സില്‍ (Twitter) അഭിനന്ദനം അറിയിച്ചു. 'നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിമ്പിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം തുടര്‍ന്നും പ്രചോദനമാവട്ടെ,' മോദി കുറിച്ചു. 

Aster mims 04/11/2022

തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍ നേടിയ നീരജ്, ഈ തവണ വെള്ളിയാണ് കരസ്തമാക്കിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനായിരുന്നു സ്വര്‍ണം. ഒളിമ്പിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു.

മത്സരത്തില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു.

ആദ്യമായിട്ടാണ് ഒരു താരം ഒളിമ്പിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia