Suspension | ഒളിംപിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയക്ക് വിലക്ക്; അടുത്ത 4 വര്‍ഷത്തേക്ക് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനോ കഴിയില്ല
● നടപടി 'നാഡ'യുടെ പരിശോധനയ്ക്ക് വിസമ്മതിച്ചതിന്.
● പരിശോധനയ്ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ കിറ്റുകളെന്ന് താരം.
● വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ദില്ലി: (KVARTHA) ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയെ നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിലക്ക് ലഭിച്ചതോടെ നാല് വര്‍ഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനോ പുനിയക്ക് കഴിയില്ല.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യാണ് ബജ്രംഗ് പുനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് പത്തിനാണ് നാഡയുടെ പരിശോധനക്ക് പുനിയ വിസമ്മതിച്ചത്. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് 'നാഡ' അറിയിച്ചു. അതേസമയം, കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് സാമ്പിള്‍ കൈമാറാന്‍ വിസമ്മതിച്ചതെന്ന് പുനിയ പറഞ്ഞു. താന്‍ പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നുമായിരുന്നു പുനിയ 'നാഡ'യെ അറിയിച്ചത്.
ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായ ബജ്രംഗ് പുനിയ, ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ്. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളില്‍ ഒരാളിയിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
#BajrangPunia, #doping, #suspension, #wrestling, #Olympics, #India, #NADA, #sports