മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ മകന്‍ വെട്ടികൊലപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ മകന്‍ വെട്ടികൊലപ്പെടുത്തി
ന്യൂഡല്‍ഹി: മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തെതുടര്‍ന്ന്‌ ഡാനിഷ് (24), ഡാനിഷിന്റെ മാതാവ് നൈമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബുധനാഴ്ച രാവിലെയാണ്‌ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ പാടുണ്ടായിരുന്നു. തറയില്‍ രക്തക്കറ കഴുകിക്കളഞ്ഞ അടയാളങ്ങളും ദൃശ്യമായിരുന്നു. തുടര്‍ന്ന്‌ പോലീസ് നൈമയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ്‌ കൊലപാതക വിവരം പുറത്തറിയുന്നത്. 

നൈമയെ ഭര്‍ത്താവ്‌ മര്‍ദ്ദിക്കുന്നത് പതിവാക്കിയിരുന്നു. കുട്ടിക്കാലം മുതല്‍ പിതാവിന്റെ ക്രൂരത കണ്ട് മടുത്ത മകന്‍ മര്‍ദ്ദനം അതിരുവിടുന്നതുകണ്ട് ഇറച്ചിവെട്ടുന്ന കത്തിയെടുത്ത് പിതാവിന്റെ കഴുത്തിന്‌ വെട്ടുകയായിരുന്നു.

English Summery
NEW DELHI: Unable to see his mother being abused by his smack-addicted addict, a 24-year-old youth allegedly murdered him with a meat chopper. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia