SWISS-TOWER 24/07/2023

മസ്തിഷ്ക മരണം സംഭവിച്ച യുവാവ് 4 പേര്‍ക്ക് ജീവന്‍ നല്‍കി

 


മസ്തിഷ്ക മരണം സംഭവിച്ച യുവാവ് 4 പേര്‍ക്ക് ജീവന്‍ നല്‍കി
കോഴിക്കോട്: ചെന്നൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മകന്റെ ആന്തരീക അവയവങ്ങള്‍ 4 പേര്‍ക്ക് നല്‍കി ഒരു കുടുംബം ലോകത്തിന്‌ മാതൃകയായി. ചെന്നൈയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അരുണിന്റെ അവയവങ്ങളാണ്‌ 4 രോഗികള്‍ക്ക് നല്‍കിയത്. കോഴിക്കോട് കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജിന്റേയും ത്രേസ്യാമയുടേയും മകനാണ്‌ അരുണ്‍. അരുണിന്റെ കരളും വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ കുടുംബം ധൈര്യപൂര്‍വ്വം തയ്യാറായതാണ്‌ 4 കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയത്. കണ്ണുകള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് നല്‍കി. കരള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടി ഡോക്ടര്‍മാര്‍ ഏറ്റു വാങ്ങി. വൃക്കകളില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രോഗിയും അരുണിനെ ചികില്‍സിച്ച മിംസില്‍ കഴിയുന്ന മറ്റൊരു രോഗിക്കും നല്‍കി.

English Summery
Kozhikode: Youth's internal organs gave life to 4 patients. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia