Accident | മഴ പെയ്തപ്പോള്‍ പാറയുടെ അടിയിലേക്ക് മാറിനിന്നു; തിരുവനന്തപുരത്ത് യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം

 
Youth died by lightening at Trivandrum

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു.
● സംഭവസ്ഥലത്തുവെച്ച് തന്നെ യുവാവ് മരിച്ചിരുന്നു.
● കൂടെയുണ്ടായിരുന്ന സുഹൃത്ത് പരുക്കേറ്റ് ചികിത്സയില്‍.

തിരുവനന്തപുരം: (KVARTHA) തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു മിഥുന്‍. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്‍ക്കുന്ന സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. 

Aster mims 04/11/2022

സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിട്ടുണ്ട്. മിഥുനൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഷൈനു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. 

സുഹൃത്തിന് നിസാര പരിക്കാണുള്ളത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷൈനു താഴെയെത്തി പ്രദേശവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളും പോലീസും ചേര്‍ന്നാണ് രണ്ടുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ദിവസം വീടിന് വെളിയിലിറങ്ങിയ 25 കാരിക്കും മിന്നലില്‍ പൊള്ളലേറ്റിരുന്നു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് മിന്നലേറ്റതിന് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനവും ഉണ്ടായി. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ദ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിലേക്ക് മാറ്റിയിരിക്കുകയാണ്. 

മിന്നല്‍ അപകടം ഉണ്ടാകുന്നത് എങ്ങനെ?

മേഘങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുത ചാര്‍ജ് വായുവില്‍ കൂടി ഭൂമിയിലേക്ക് പതിക്കുന്നതാണ് മിന്നല്‍. ഉയരമുള്ള വസ്തുക്കള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ കൂടി മിന്നല്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മിന്നല്‍ അടിച്ച വ്യക്തിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക.

#lightningstrike #Kerala #Thiruvananthapuram #accident #safety #monsoon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia