Death | യുവതി ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ 

 
Young Woman Found Dead in Bathroom at Husband's Home
Young Woman Found Dead in Bathroom at Husband's Home

Representational Image Generated by Meta AI

● കേരള കൗമുദി പത്രത്തിലെ കസ്റ്റമർകെയർ എക്സിക്യൂട്ടീവ് ആയിരുന്നു ഐശ്വര്യ.
● ഭർത്താവിൻ്റെ അച്ഛനാണ് ശുചിമുറിയിൽ മൃതദേഹം ആദ്യം കണ്ടത്.
● പേട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു.
● മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു.

തിരുവനന്തപുരം: (KVARTHA) ആനയറ കിളിക്കുന്നം ലെയ്ൻ കലത്തുവിളാകം വീട്ടിൽ ഐശ്വര്യ സുരേഷ് (25) എന്ന യുവതിയെ ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പേട്ട പൊലീസ് അറിയിച്ചു. 

കേരള കൗമുദി പത്രത്തിലെ കസ്റ്റമർകെയർ എക്സിക്യൂട്ടീവ് ആയിരുന്നു ഐശ്വര്യ. കണ്ണമ്മൂല സ്വദേശിയായ ശ്രീകാന്തുമായി ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്ച രാവിലെ ഭർത്താവിൻ്റെ അച്ഛനാണ് ശുചിമുറിയിൽ മരിച്ച നിലയിൽ ഐശ്വര്യയെ കണ്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. 

മുട്ടത്തറ മോക്ഷകവാടത്തിൽ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ ടി സുരേഷ് കുമാർ, അമ്മ രജനി, സഹോദരി അനുപമ സുരേഷ് എന്നിവരാണ്.

A 25-year-old woman, Aishwarya Suresh, was found dead in the bathroom of her husband's house in Anayara, Thiruvananthapuram. She was a customer care executive at Kerala Kaumudi. Police have registered a case of unnatural death and are investigating the incident.

#Thiruvananthapuram #KeralaNews #UnnaturalDeath #PoliceInvestigation #Obituary

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia