മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ട്രെയിനിയായ യുവതിയുടെ ആത്മഹത്യ; 10 പേര്‍ അറസ്റ്റില്‍
Sep 4, 2013, 11:40 IST
നാസിക്: മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ട്രെയിനിയായ യുവതിയുടെ ആത്മഹത്യയെതുടര്‍ന്ന് സഹപ്രവര്‍ത്തകരായ 10 പേരെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റുചെയ്തവരില്‍ നാല് യുവതികളും ഉള്‍പ്പെടും.
രണ്ട് ദിവസങ്ങള്‍ക്കുമുന്‍പാണ് പ്രണാലി രഹാനെ (19) കൈയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങിച്ചാകാന്‍ ശ്രമിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ പ്രണാലിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പ്രണാലി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
റാഗിംഗ് നിരോധന നിയമമനുസരിച്ചാണ് പത്തുപേരേയും പോലീസ് അറസ്റ്റുചെയ്തത്. പ്രണാലിയുടെ ആത്മഹത്യാകുറിപ്പില്‍ ഇവരെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രെയിനിയായി ഇതേ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു പ്രണാലി.
SUMMARY: Nasik: Ten graduates interning at a multi-national company in Nasik in Maharashtra have been arrested after a young girl working as a trainee with them died in hospital today.
Keywords: National news, Obituary, Nasik, Ten graduates, Multi-national company, Nasik, Maharashtra, Arrested, Young girl, Working, Trainee,
രണ്ട് ദിവസങ്ങള്‍ക്കുമുന്‍പാണ് പ്രണാലി രഹാനെ (19) കൈയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങിച്ചാകാന്‍ ശ്രമിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ പ്രണാലിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പ്രണാലി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

SUMMARY: Nasik: Ten graduates interning at a multi-national company in Nasik in Maharashtra have been arrested after a young girl working as a trainee with them died in hospital today.
Keywords: National news, Obituary, Nasik, Ten graduates, Multi-national company, Nasik, Maharashtra, Arrested, Young girl, Working, Trainee,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.