Tragedy | നീന്തല്‍ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

 
Young Man Drowns in Swimming Pool
Young Man Drowns in Swimming Pool

Representational image generated by Meta AI

● ദൃശിൻ ഗിരീഷ് എന്ന യുവാവാണ് മരിച്ചത്.
● പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ: (KVARTHA) സ്വിമ്മിങ് പൂളിൽ കണ്ണപുരം തൃക്കോത്ത് സ്വദേശി ദൃശിന്‍ ഗിരീഷ് (28) മുങ്ങി മരിച്ചു. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ രാജഗിരിയിലെ സര്‍വോസോണിക് റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് ദൃശിന്‍ ഗിരീഷിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകനാണ് എലിയന്‍ വീട്ടില്‍ ദൃശിന്‍ ഗിരീഷ്.
സഹോദരന്‍ ശിബിന്‍. 

ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശിന്‍ ചൊവ്വാഴ്ച്ചയാണ് സുഹൃത്തുക്കളോടൊപ്പം രാജഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്. രാജഗിരിയിലെ സര്‍വോസോണിക് റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഇദ്ധേഹം അപകടത്തിൽപ്പെട്ടത്.

ഉടന്‍ സുഹൃത്തുക്കള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംസ്‌ക്കാരം തൃക്കോത്ത് ശ്മശാനത്തിൽ നടന്നു.

#Kerala #drowning #accident #swimmingpool #tragedy #Kannur #Rajagiri #RIP
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia