Drowning | സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട് യുവാവ് മരിച്ചു

 
Young Man Drowns at Snehatheeram Beach
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൂടെ ഉണ്ടായിരുന്ന 20 കാരനെ രക്ഷപ്പെടുത്തി.
● 6 പേരാണ് കടലിലിറങ്ങിയത്. 
● വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി.

തൃശൂര്‍: (KVARTHA) തളിക്കുളം (Thalikulam) സ്‌നേഹതീരം ബീച്ചിന് (Snehatheeram Beach) വടക്ക് അറപ്പക്ക് (Harappa) സമീപം കടലില്‍ കുളിക്കുന്നതിനിടയില്‍ അപകടം. തിരയില്‍ അകപ്പെട്ട് രണ്ടുപേരില്‍ ഒരു യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന 20 കാരനെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടില്‍നിന്നെത്തിയ വിനോദയാത്ര സംഘത്തിലെ യുവാക്കളാണ് അപകടത്തില്‍പെട്ടത്. 

Aster mims 04/11/2022

തമിഴ്‌നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് കടലിലകപ്പെട്ട ഹസ്സന്‍ ആഷിഖിനെ ( 20 ) രക്ഷപ്പെടുത്തിയത്. അര മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. 

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ദാരുണ സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതില്‍ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ടുപേര്‍ തിരയില്‍പ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.

#drowning #beachaccident #Kerala #Snehatheeram #tragedy #watersafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia