Loss | പ്രസവത്തിന് പിന്നാലെ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
Dec 17, 2024, 17:19 IST
Representational Image Generated by Meta AI
ADVERTISEMENT
● എറണാകുളത്തെ ആശുപത്രിയിലായിരുന്നു പ്രസവം.
● രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് മരണം.
● മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയായിരുന്നു.
ആലപ്പുഴ: (KVARTHA) ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തിന് പിന്നാലെ മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍ (30) ആണ് മരിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എംഡി വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ.
ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജ്. മൂത്തമകള്‍: മറിയം സെയ്‌നദ. സഹോദരി; ആമിന കബീര്‍. ഫാത്തിമയുടെ ഖബറടക്കം നടത്തി.
#doctordeath #kerala #alappuzha #india #medical #tragedy #loss #childbirth #rip
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
