ബ്രിട്ടീഷ് കായിക അദ്ധ്യാപകനെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: ദുബൈയില്‍ ബ്രിട്ടീഷ് പൗരനായ കായിക അദ്ധ്യാപകനെ (27) കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണം അപകടമരണമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവം നടക്കുമ്പോള്‍ യുവാവിന്റെ ഭാര്യ അപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതല്‍ 8 മണിവരെ ഇയാള്‍ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് ദുബൈ മറീനയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണായി പോയ യുവാവ് 10 മണിവരെ അവിടെ കഴിച്ചുകൂട്ടി. പിന്നീട് യുവാവ് നൈറ്റ് ക്ലബില്‍ പാതിരാത്രിയോളം ചിലവഴിച്ചു. അവിടെ വച്ച് ചില സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കുണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. പിന്നീട് അപാര്‍ട്ട്‌മെന്റില്‍ മടങ്ങിയെത്തിയ യുവാവ് ബാല്‍ക്കണിയിലേയ്ക്ക് പോയി. ഇതിനിടയില്‍ ബാലന്‍സ് തെറ്റി ഇയാള്‍ താഴെ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ബ്രിട്ടീഷ് കായിക അദ്ധ്യാപകനെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തിബാല്‍ക്കണിയിലെയ്ക്ക് പോയ ഭര്‍ത്താവിനെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ ഭാര്യ താഴെ പോലീസിനേയും ആംബുലന്‍സിനേയും കണ്ട് താഴേക്ക് പോയി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭര്‍ത്താവിനെയാണ് യുവതിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.

SUMMARY: A British citizen died after falling from the balcony of his apartment from one of the high floors of one of the buildings in Dubai.

Keywords: Gulf news, Obituary, Dubai, Police official, Dead man, Found, Consumed, Alcohol, Time of his death.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia