അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു

 


ഫ്‌ലോറിഡ: അമേരിക്കയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ലോറിഡയിലും കാലിഫോര്‍ണിയയിലുമാണ് വാഹനാപകടങ്ങളുണ്ടായത്. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ നാലു നിയമ വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയില്‍ കൊല്ലപ്പെട്ടത്. ജോബിന്‍ കുരിയാക്കോസ് (21), ദാമി യേശുദാസ് എന്നീ മലയാളികളും അങ്കിത് പട്ടേല്‍, ഇംത്യാസ് ഇല്യാസ് എന്നിവരുമാണ് മരിച്ചത്.

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ കൊല്ലപ്പെട്ടുഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യൂണ്‍ഡായ് സോണാറ്റ കാറില്‍ അമിതവേഗത്തില്‍ തെറ്റായ ദിശയിലെത്തിയ ഫോര്‍ഡ് എക്‌സ്‌പ്ലൊറര്‍ എസ്.യു.വി. ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹങ്ങള്‍ക്കും തീ പിടിച്ചു. ഫോര്‍ഡ് എക്‌സ്‌പ്ലോററില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

SUMMARY: Washington: Eleven people died early Sunday in two highway collisions, one in Florida and one in California, caused by drivers going the wrong way, authorities said.

Keywords: Florida, California, Highway collisions, United States of America
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia