SWISS-TOWER 24/07/2023

ഉറക്കത്തില്‍ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു

 


ADVERTISEMENT

ഉറക്കത്തില്‍ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു
ചെന്നൈ: ഗാഢനിദ്രയില്‍ ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം യുവതി ഭര്‍ത്താവിനെ തീകൊളുത്തികൊന്നു. ഞായറാഴ്ച തിരുവേര്‍കാടാണ്‌ സംഭവം നടന്നത്. എസ് ബ്രിന്ദ (35)യെ സംഭവത്തോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപാനിയും സംശയരോഗിയുമാ​യ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ സഹികെട്ടാണ്‌ കൊലചെയ്തതെന്ന്‌ യുവതി പോലീസില്‍ മൊഴി നല്‍കി.

ഞായറാഴ്ച പ്രത്യേക പൂജ നടക്കുന്നതിനാല്‍ ബ്രിന്ദയുടെ വീട്ടില്‍ നിരവധി ബന്ധുക്കള്‍ എത്തിയിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ ശക്തിവേല്‍ (39) ബ്രിന്ദയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ബന്ധുക്കള്‍ പിരിഞ്ഞുപോവുകയും ദമ്പതികളുടെ മൂന്ന്‌ കുട്ടികള്‍ അയല്‍ വീട്ടില്‍ അഭയം തേടുകയും ചെയ്തു. വഴക്കിനുശേഷം മദ്യലഹരിയില്‍ ഉറക്കത്തിലാണ്ട ശക്തിവേലിന്റെ കൈകാലുകള്‍ ബ്രിന്ദ കൂട്ടിക്കെട്ടി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശക്തിവേലിന്റെ ദേഹത്തൊഴിച്ച്‌! തീകൊളുത്തി. ശക്തിവേലിന്റെ അലര്‍ച്ചകേട്ടെത്തിയ നാട്ടുകാര്‍ അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. വൃന്ദയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

English Summery
CHENNAI: A woman, who tied up her husband while he was asleep and set him ablaze at their residence in Tiruverkadu on Sunday night, has been arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia