Accident | വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ അപകടം; കോണിപ്പടിയില്‍നിന്ന് വഴുതിവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

 
Woman passenger dies after falling from aircraft stairs in Madinah
Woman passenger dies after falling from aircraft stairs in Madinah

Representational Image Generated by Meta AI

● ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.
● ആവശ്യമായ അന്വേഷണ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍.
● ചെലവ് കുറഞ്ഞ സ്വകാര്യ എയര്‍ലൈനാണ് ലയണ്‍ എയര്‍.

റിയാദ്: (KVARTHA) വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. കോണിപ്പടിയില്‍ നിന്ന് വഴുതിവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (Prince Mohammed bin Abdulaziz International Airport in Madinah) ദാരുണ സംഭവം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വീഴുകയായിരുന്നുവെന്നും ലയണ്‍ എയര്‍ എ-330 വിമാനം വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷമുണ്ടായ അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായും സൗദി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. 

മദീന വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന എല്‍എന്‍ഐ- 074 നമ്പര്‍ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി സെന്ററില്‍നിന്നുള്ള പ്രത്യേക സംഘങ്ങള്‍ അപകടസ്ഥലത്തെത്തി. 

സാഹചര്യങ്ങള്‍ അറിയുന്നതിനും കാരണങ്ങള്‍ നിര്‍ണയിക്കുന്നതിനും ആവശ്യമായ അന്വേഷണ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ ശിപാര്‍ശകള്‍ കേന്ദ്രം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ജക്കാര്‍ത്ത ആസ്ഥാനമായുള്ള ഇന്തോനേഷ്യന്‍ ചെലവ് കുറഞ്ഞ സ്വകാര്യ എയര്‍ലൈനാണ് ലയണ്‍ എയര്‍.

#MadinahAirport #PlaneAccident #LionAir #AviationSafety #SaudiArabia #TravelNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia