ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയ മകളെ കുത്തിക്കൊന്ന്‌ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയ മകളെ കുത്തിക്കൊന്ന്‌ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അമൃത്‌സര്‍: ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയ ഏഴ്വയസുകാരി മകളെ കുത്തികൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാക്ഷി (35) ആണ്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ്‌ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ യുവതി ചോര വാര്‍ന്നുകിടക്കുന്നതുകണ്ട ബന്ധുക്കള്‍ ഉടനെ ആശുപത്രിയിലെത്തിക്കുകയും യുവതി അപകടനില തരണം ചെയ്യുകയും ചെയ്തു.

മൂന്ന്‌ ദിവസങ്ങള്‍ക്കുമുന്‍പ് സാക്ഷി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദത്തെടുത്ത ഏഴുവയസുകാരിയായ മകളെ ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന്‌ സാക്ഷിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ ഭര്‍തൃ വീട്ടുകാര്‍ സാക്ഷിയെ കുറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണ്‌ യുവതിയെ കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേയ്ക്കും നയിച്ചത്. അമൃത്‌സര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summery
Amritsar: A woman from Amritsar, who claims her husband raped their seven-year-old adopted daughter, killed the minor by stabbing her last night.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia