ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൊറേന(മദ്ധ്യപ്രദേശ്): കാമുകന്റെ ആസിഡ് ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. യുവതിയുടെ കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൊറേന ജില്ലയില്‍ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കടന്നാണ് യുവാവ് ആക്രമണം നടത്തിയത്. യുവതിയുടെ മുത്തശ്ശിക്കും സഹോദരിയുടെ രണ്ട് മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണം നടത്തുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നു. സംഭവശേഷം ഇയാള്‍ ഒളിവിലാണ്.
ശനിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയെ കാണണമെന്ന് വാശിപിടിക്കുകയും യുവതി കിടന്നുറങ്ങുന്ന മുറിയിലേയ്ക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. യുവതിയെ കണ്ടയുടനെ ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് യുവതിക്ക് നേരെ എറിയുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതിയേയും പരിക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ യുവതിയെ ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. ഈ യുവാവുമായുള്ള യുവതിയുടെ അവിഹിത ബന്ധത്തെതുടര്‍ന്നായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദമ്പതികള്‍ യുവാവിന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും തെറ്റിദ്ധാരണമൂലമാണ് യുവാവ് തനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
SUMMARY: Morena: A 26-year-old woman has been killed and three of her family members have been seriously injured after a man, allegedly her lover, threw acid on them at their home in Morena district of Madhya Pradesh.
Keywords: National news, Morena, 26-year-old, Woman, Killed, Three, Family members, Seriously, Injured, Man, Allegedly, Lover, Threw, Acid, Home, Morena district, Madhya Pradesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.