ഷാര്‍ജയില്‍ നടപ്പാതയില്‍ പ്രസവം; കുട്ടി മരിച്ചു

 



ഷാര്‍ജ: ഷാര്‍ജയില്‍ പാര്‍ക്കിലെ നടപ്പാതയില്‍ ഇന്തോനേഷ്യന്‍ യുവതിയുടെ സുഖപ്രസവം. എന്നാല്‍ അശ്രദ്ധമൂലം കുഞ്ഞ് അല്പസമയത്തിനുള്ളില്‍ മരിച്ചു. നവജാതശിശുവിന് മുലപ്പാല്‍ നല്‍കാതെ വെള്ളം നല്‍കിയതിനെതുടര്‍ന്നായിരുന്നു മരണം. കുഞ്ഞിന് വെള്ളം നല്‍കരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇന്തോനേഷ്യന്‍ യുവതി പറയുന്നത്. യുവതിയെ പോലീസ് അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി.

ഷാര്‍ജയില്‍ നടപ്പാതയില്‍ പ്രസവം; കുട്ടി മരിച്ചുഅനധികൃത താമസക്കാരി ആയതിനാല്‍ ഗര്‍ഭിണിയായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നില്ല. മാത്രമല്ല അവിഹിത ബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായത്. കുഞ്ഞിന്റെ പിതാവായ ബംഗ്ലാദേശി നിലവില്‍ യുഎഇക്ക് പുറത്താണ്. യുവതിയുടെ ആരോഗ്യനില സാധാരണനിലയിലായ ശേഷം അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പോലീസ്.

SUMMARY: A new born baby died soon after birth after his mother gave birth to him on the pavement of a public park in Sharjah.

Keywords: Gulf, Sharjah, Gave birth, Pavement,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia