ദുരൂഹതയേറുന്നു: വടക്കെ പുലിയന്നൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി


ADVERTISEMENT
● രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
● വീടിൻ്റെ രണ്ടാം നിലയിലെ മുറിയിൽ മൃതദേഹം കണ്ടെത്തി.
● മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
● സംഭവം നടക്കുമ്പോൾ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നില്ല.
● പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കരിന്തളം: (KVARTHA) വടക്കെ പുലിയന്നൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പുലിയന്നൂരിലെ കെ വി വിജയന്റെ ഭാര്യ ഒ സവിതയെയാണ് (48) വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
കോൺക്രീറ്റ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് രാവിലെ പണിക്ക് പോയതായിരുന്നു. ഡിഗ്രി വിദ്യാർത്ഥിയായ മകൻ കോളേജിലേക്ക് പോയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച സവിത..

നീലേശ്വരം എസ് ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു. മക്കൾ: കൃഷ്ണ (കാലിച്ചാമരം), സഞ്ജയ് (ഡിഗ്രി വിദ്യാർത്ഥി). മരുമകൻ: വിഷ്ണു (കാലിച്ചാമരം).
ഈ ദുരന്തവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Article Summary: A woman was found deceased from a fire in her house in Vadakke Puliyannur.
#KeralaNews #CrimeNews #Puliyannur #Kasargod #Kerala #Tragedy