Accident | തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരുവില്വാമലയിൽ ബസ് അപകടം.
● വീട്ടമ്മ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
● ബസ് ഡ്രൈവർ പിടിക്കപ്പെട്ടു.
● കൈതട്ടി ഡോറ് തുറന്നതാവാമെന്ന് ബസ് ജീവനക്കാര്‍.
തൃശൂര്‍: (KVARTHA) തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.15 ന് ആയിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇന്ദിരാദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മര്‍വ എന്ന പേരുള്ള ബസില്‍വെച്ചാണ് അപകടം. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോള്‍, സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ബസിന്റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പഴമ്പാലക്കോട് കൂട്ടുപുഴയില്‍ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്. പെട്ടന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്.
അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടിയെങ്കിലും പിന്നീട് പിടികൂടി. പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. കൈ കൊണ്ട് പ്രസ് ചെയ്തു തുറക്കുന ഡോറായിരുന്നുവെന്നും കൈതട്ടി ഡോറ് തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.
#busaccident #Kerala #Thrissur #fatalaccident #safety
