SWISS-TOWER 24/07/2023

തെങ്ങ് വീണ് അപകടം: കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

 
Photo of Fahima, the woman who died in the Vanimele coconut tree accident.
Photo of Fahima, the woman who died in the Vanimele coconut tree accident.

Representational Image Generated by GPT

● ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. 
● വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. 
● ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
● സമീപത്തെ പറമ്പിൽ നിന്നാണ് തെങ്ങ് വീണത്.


കോഴിക്കോട്: (KVARTHA) വാണിമേലിൽ വീടിന് സമീപം തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. വാണിമേൽ കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ സമീപത്തെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഫഹീമയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

Aster mims 04/11/2022

ഉടൻതന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A woman died after a coconut tree fell on her.

#Kozhikode, #Vanimele, #Kerala, #Tragedy, #Accident, #CoconutTree

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia