പീഡനശ്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു
Jun 25, 2012, 18:02 IST
വര്‍ക്കലയിലെ ഒരു ഫാന്‍സി സ്റ്റോറില്‍ സെയില്‍ ഗേളായിരുന്ന ലിജി വൈകിട്ട് ജോലി കഴിഞ്ഞ മടങ്ങവേയാണ് ബൈക്ക് യാത്രക്കാരന്റെ ആക്രമണമുണ്ടായത്.
ആക്രമണശ്രമത്തില്‍ വീണുപോയ ലിജിയുടെ കാലിലൂടെ ബൈക്ക് ഓടിച്ച് കയറ്റി അക്രമി രക്ഷപ്പെടുകയും ചെയ്തു. അതിഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ലിജി ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അക്രമിയെക്കുറിച്ച് ഇതുവരെ പോലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വര്‍ക്കലയില്‍ ഹര്‍ത്താലാചരിച്ചു. ലിജിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.
English Summery
Woman, who escaped from molestation attempt died in hospital with multiple injuries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.