Death | മലേഷ്യയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ 37 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹൃദയാഘാതം സംഭവിച്ചതെന്നാണ് നിഗമനം.
● അനക്കമില്ലെന്ന് കണ്ടതോടെ പരിശോധിക്കുകയായിരുന്നു.
● ഡോക്ടര്‍മാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്.
ചെന്നൈ: (KVARTHA) വിദേശത്ത് നിന്നെത്തിയ വിമാനത്തില്‍ 37 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് മരിച്ചത്. ചൊവ്വാഴ്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിമാനം ചെന്നൈയില്‍ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാര്‍ യുവതിയെ ശ്രദ്ധിച്ചത്. മറ്റ് യാത്രക്കാര്‍ എഴുന്നേറ്റിട്ടും ഈ യുവതിക്ക് അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടര്‍മാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതം മരണ കാരണമായെന്നാണ് ഡോക്ടര്‍മാരുടെയും അനുമാനം. മൃതദേഹം പിന്നീട് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
#flightdeath #Chennai #Malaysia #heartattack #aviation #tragedy
