Accident | കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ ദാരുണമായി മരിച്ചു


● സംഭവം കണ്ണൂർ പാട്യം മുതിയങ്ങ വയലിൽ.
● മൊകേരി വള്ള്യായിലെ ശ്രീധരൻ ആണ് മരിച്ചത്.
● നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാട്ടുപന്നി ആക്രമണം നടത്തിയിരുന്നു.
കണ്ണൂർ: (KVARTHA) കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ ദാരുണമായി മരിച്ചു. പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ മൊകേരി വള്ള്യായിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം ഓട്ടോറിക്ഷയിലേക്ക് മുള്ളൻ പന്നി പാഞ്ഞുകയറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ അതിദാരുണമായി മരിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻ പന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Farmer died in a wild boar attack in Kannur. Sreedharan (75) of Mokeri Vallyai, who was injured in a wild boar attack in Patiam Muthianga field, died. The attack took place when he went to the farm on Sunday morning.
#WildBoarAttack #Kannur #FarmerDeath #Accident #Kerala #Wildlife