പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അതിക്രമം: മൂന്നു പേര്‍ കൊല്ലപ്പെട്ടു

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അതേസമയം മൂന്നാം ഘട്ട വോട്ടെടുപ്പ് മൂന്ന് ജില്ലകളില്‍ പുരോഗമിക്കുകയാണ്. ഹൗറ, വടക്കന്‍ 24 പര്‍ഗനാസ്, തെക്കന്‍ 24 പര്‍ഗനാസ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

കൊല്ലപ്പെട്ട മൂന്ന് പേരില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനും ഉള്‍പ്പെടും. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യയിലെ അംഗമാണ് കൊല്ലപ്പെട്ട മൂന്നാമന്‍.

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അതിക്രമം: മൂന്നു പേര്‍ കൊല്ലപ്പെട്ടുവടക്കന്‍ 24 പര്‍ഗനാസിലാണ് മൂന്ന് മരണങ്ങളുമുണ്ടായത്. മഗ്രഹത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലിലാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സനത് ഘോഷ് കൊല്ലപ്പെട്ടത്. ബോധൈ ഗ്രാമപഞ്ചായത്തിലെ തെങതെങ്കിലുണ്ടായ ബോംബേറിലാണ് സിപിഎം അനുഭാവിയായ മോജര്‍ ബുക്‌സ് മോണ്ടല്‍ കൊല്ലപ്പെട്ടത്. ജോയ് നഗറിലുണ്ടായ പോലീസ് വെടിവെപ്പില്‍ തലയ്ക്ക് വെടിയേറ്റാണ് അമല്‍ ഹര്‍ദാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. പോളിംഗ് ബൂത്തിലേയ്ക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതിനെതുടര്‍ന്നാണ് പോലീസ് വെടിവെപ്പുണ്ടായത്.

SUMMARY: Kolkata: Three people were killed in poll-related violence as West Bengal held the third phase of its panchayat elections today in the districts of Howrah, North 24 Parganas and South 24 Parganas.

Keywords: National news, Obituary, Kolkata, Three people, Killed, Poll-related violence, West Bengal, Third phase, Panchayat elections, Districts, Howrah, North 24 Parganas, South 24 Parganas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia