Obituary | പ്രശസ്ത പൂരക്കളി - മറുത്തുകളി ആചാര്യന്‍ വി പി ദാമോദരന്‍ പണിക്കര്‍ നിര്യാതനായി


● 15-ാമത്തെ വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റം.
● 62 വര്‍ഷം തുടര്‍ച്ചയായി പൂരക്കളി - മറുത്തുകളി അവതരിപ്പിച്ചു.
● കൊയോങ്കര പൂമാലക്കാവില്‍ നിന്ന് 'പട്ടും വളയും' പണിക്കര്‍ സ്ഥാനവും 'വീരശൃംഖലയും' ലഭിച്ചു.
● വിവിധ കോളേജുകളില്‍ സംസ്‌കൃത അധ്യാപകനായിരുന്നു.
● കേരള പൂരക്കളി കലാ സംസ്‌കൃത പഠന കേന്ദ്രം സ്ഥാപകനാണ്.
● പൂരോത്സവം കളിയും മറുത്തുകളിയും എന്ന ഗ്രന്ഥവും നിരവധി ലേഖനങ്ങളും രചിച്ചു.
● കലോത്സവങ്ങളില്‍ പൂരക്കളി മത്സരത്തിന്റെ വിധി കര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
● ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങിയ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും പൂരക്കളി - മറുത്തുകളി അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) പ്രശസ്ത പൂരക്കളി - മറുത്തുകളി ആചാര്യനും സംസ്‌കൃത പണ്ഡിതനുമായ കരിവെള്ളൂര്‍ കുണിയനിലെ വി പി ദാമോദരന്‍ പണിക്കര്‍ (84) അന്തരിച്ചു. 1993ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാര്‍ഡ്, കേരള ഫോക് ലോര്‍ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ല്‍ ഫോക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പ്, സമഗ്ര സംഭാവനക്കുള്ള യുആര്‍എഫ് പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.
2011-ല്‍ കാഞ്ഞങ്ങാട് ശ്രീ. അരയി നാരായണന്‍ ഗുരുക്കള്‍ സ്മാരക ട്രസ്റ്റ് പണ്ഡിതരത്‌നം ബഹുമതി നല്‍കി ആദരിച്ചു. ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങിയ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും പൂരക്കളി - മറുത്തുകളി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും പൂരക്കളി മത്സരത്തിന്റെ വിധി കര്‍ത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 62 വര്‍ഷം തുടര്‍ച്ചയായി പൂരക്കളി - മറുത്തുകളി അവതരിപ്പിച്ചു. പൂരക്കളി മറുത്തുകളി രംഗത്തും സംസ്‌കൃത ഭാഷയിലും വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയാണ്.
പരേതരായ കരയാപ്പള്ളി ചന്ദ്രശേഖരന്റെയും വി പി ശ്രീദേവി അമ്മയുടെയും മകനാണ്. പ്രശസ്ത സംസ്‌കൃത പണ്ഡിതനും പൂരക്കളി - മറുത്തുകളി ആചാര്യനുമായിരുന്ന കീനേരി ശ്രീകണ്ഠന്‍ പണിക്കരായിരുന്നു ആദ്യഗുരു. 15-ാമത്തെ വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റം. പാണ്ഡിത്യത്തിന്റെ മികവിന് അംഗീകാരമായി കൊയോങ്കര പൂമാലക്കാവില്‍ നിന്ന് 'പട്ടും വളയും' പണിക്കര്‍ സ്ഥാനവും 'വീരശൃംഖലയും' ലഭിച്ചു.
പയ്യന്നൂര്‍ സംസ്‌കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളേജ് എന്നിവിടങ്ങളില്‍ സംസ്‌കൃത അധ്യാപകനായിരുന്നു. കേരള പൂരക്കളി കലാ സംസ്‌കൃത പഠന കേന്ദ്രം സ്ഥാപകനാണ്. പൂരോത്സവം കളിയും മറുത്തുകളിയും എന്ന ഗ്രന്ഥവും നിരവധി ലേഖനങ്ങളും രചിച്ചു.
ഭാര്യ: പത്മാവതി കുണ്ടത്തില്‍ (കൊഴുമ്മല്‍). മക്കള്‍: നിര്‍മ്മല (കണ്ണങ്കൈ, പിലിക്കോട്), സുജാത (വിരമിച്ച. പ്രധാന അധ്യാപിക, ചുള്ളിക്കര ജി എല്‍ പി സ്‌കൂള്‍), സുഷമ (മൈമ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപിക), സജീവന്‍ (സബ് ഡിവിഷനല്‍ എഞ്ചിനീയര്‍, ബി എസ് എന്‍ എല്‍, പയ്യന്നൂര്‍), സുഹാസിനി (അക്ഷിത് ആയുര്‍വേദിക്‌സ് ഓണക്കുന്ന്).
മരുമക്കള്‍: വി ദാമോദരന്‍ ( കച്ചവടം, കണ്ണങ്കൈ, പിലിക്കോട്), കെ വി രാഘവന്‍ (വിരമിച്ച. എസ് ഐ കേരള പോലീസ്), കെ വി കുമാരന്‍ ( പേക്കടം, തൃക്കരിപ്പൂര്‍), ഹൃദ്യ (കുഞ്ഞിമംഗലം), മധു കാനായി (എം കെ ഫാര്‍മ, പയ്യന്നൂര്‍). സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുണിയനിലെ സമുദായ ശ്മശാനത്തില്‍ നടക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Renowned Poorakkali-Maruthukali master and Sanskrit scholar VP Damodaran Panicker passed away at the age of 84. He had a vast discipleship in both Poorakkali-Maruthukali and Sanskrit.
Hashtags: #VPDamodaranPanicker #Poorakkali #Maruthukali #SanskritScholar #KeralaCulture #Kannur