Obituary | തെന്നിന്ത്യന്‍ ചലച്ചിത്രനടി അരുണാചലം ശകുന്തള അന്തരിച്ചു
● പിന്നണി നൃത്തവേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.
● സിഐഡി ശകുന്തള എന്നും അറിയപ്പെട്ടു.
● കുപ്പിവള, നീലപ്പൊന്മാന്‍, തച്ചോളി അമ്പു തുടങ്ങിയവ മലയാള ചിത്രങ്ങള്‍.
ചെന്നൈ: (KVARTHA) പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി അരുണാചലം ശകുന്തള അന്തരിച്ചു (Arunachalam Sakunthala-84). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി 600 ലേറെ ചിത്രങ്ങളില്‍ നായികയായും ഐറ്റം നമ്പര്‍ നര്‍ത്തകിയായും വില്ലത്തിയായും അഭിനയിച്ചു. കുപ്പിവള, നീലപ്പൊന്മാന്‍, തച്ചോളി അമ്പു തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍.
നര്‍ത്തകിയായിരുന്ന ശകുന്തള 1960-കളില്‍ പിന്നണി നൃത്തവേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1970ല്‍ ജയശങ്കര്‍ നായകനായ 'സിഐഡി ശങ്കര്‍' എന്ന ചിത്രത്തില്‍ നായികയായ അവര്‍ പിന്നീട് സിഐഡി ശകുന്തള എന്നറിയപ്പെട്ടു. അതിനുശേഷം ശകുന്തള കൂടുതല്‍ ജനപ്രിയയായി. ആര്‍ സുന്ദരം സംവിധാനം ചെയ്ത 1970 മെയ് 1 ന് പുറത്തിറങ്ങിയ ഒരു തമിഴ് ത്രില്ലറായിരുന്നു ഇത്.
1998 വരെ സിനിമകളില്‍ സജീവമായിരുന്നു. നേതാജി, നാന്‍ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. പിന്നീട് സിനിമ വിട്ട ശേഷം 2019-വരെ തമിഴ് പരമ്പരകളിലും അഭിനയം തുടര്‍ന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു.
#ArunachalamSakunthala #RIP #SouthIndianCinema #TamilActress #MalayalamMovies